കോൺഗ്രസിലേക്കോ ? നരേഷ് പട്ടേൽ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി
ഡൽഹി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗുജറാത്ത് പട്ടീദാർ നേതാവ് നരേഷ് പട്ടേൽ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏത് പാർട്ടിയിൽ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് നരേഷ് പട്ടേൽ കൂട്ടിച്ചേർത്തു.
ട്രസ്റ്റ് നടത്തുന്ന പൊതു ജന അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിൽ ഏത് പാർട്ടിയിൽ ചേരണം എന്ന് അന്തിമ തീരുമാനം എടുക്കും എന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഈ തീരുമാനം വളരെ പ്രധാനപ്പെട്ടത് ആണെന്നും ഇതുവരെ വ്യക്തമായ തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നും ആയിരുന്നു നരേഷ് പട്ടേലിന്റെ മറുപടി.

ഏപ്രിൽ 25 തിങ്കളാഴ്ച യോഗം ചേരുമെന്നും അതിന് ശേഷം തീരുമാനം എടുക്കും എന്നും നരേഷ് പട്ടേൽ കൂട്ടിച്ചേർത്തു. അതേസമയം, മൂന്ന് പാർട്ടികളിലെയും (കോൺഗ്രസ്, എ എ പി, ബി ജെ പി) നേതാക്കൾ തന്നെ കണ്ടതായി ഗുജറാത്ത് പാട്ടീദാർ നേതാവ് നരേഷ് പട്ടേൽ പറഞ്ഞു. ഗുജറാത്തിലെ ജനസംഖ്യയുടെ 11 - 12 ശതമാനത്തോളം വരുന്നത് പാട്ടിദാർ വിഭാഗം ആണ്.
ഇതിലൂടെ പല മണ്ഡലങ്ങളിലെയും വോട്ടുകൾ സ്വാധീനിക്കാൻ കഴിയും. എന്നാൽ ഞാൻ എവിടെ, എപ്പോൾ ചേരും എന്നതാണ് ചോദ്യം. ഞാൻ ഇപ്പോൾ ഈ ചോദ്യത്തിന്റെ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. ഉടൻ തന്നെ തീരുമാൻം ഉണ്ടാകും എന്നും നരേഷ് പട്ടേൽ പറഞ്ഞു. അതേസമയം, ഗുജറാത്തിലെ പാട്ടീദാർ നേതാവ് ഇന്ന് കോൺഗ്രസിൽ ചേരും എന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. ഇക്കഴിഞ്ഞ കുറച്ച് കാലങ്ങളായി ആം ആദ്മി പാർട്ടിയും കോൺഗ്രസും നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഈ വർഷം ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നരേഷിന്റെ പാർട്ടിയിലേക്കുളള കടന്ന് വരവ് പാർട്ടിയിലെ മികച്ച രീതിയിൽ ഉളള സ്വാധീനത്തിന് വഴിവെയ്ക്കും. ഇത് മുന്നിൽ കണ്ടാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും രംഗത്തെത്ത് എത്തിരിക്കുന്നത്. തന്റെ നേതൃത്വത്തിൽ ഉളള പട്ടേൽ സമാജം ഒരു തീരുമാനം എടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, ലുവ പട്ടേല്‍ സമുദായത്തിന്റെ ആരാധനാലയമായ മാ ഖോഡിയാര്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീ ഖോദല്‍ധാം ട്രസ്റ്റിന്റെ അധ്യക്ഷൻ ആണ് നരേഷ് പട്ടേല്‍. പ്രധാനമായും ഗുജറാത്തില്‍ താമസിക്കുന്ന പാട്ടിദാര്‍ സമുദായത്തിലെ ഒരു ഉപജാതിയാണ് ലുവ പട്ടേലുകള്‍.












Click it and Unblock the Notifications