Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേഷ് പട്ടേല്‍ സോണിയ ഗാന്ധിയെ കാണും; കോണ്‍ഗ്രസ് പ്രതീക്ഷയില്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ മുതിര്‍ന്ന പട്ടേല്‍ നേതാവ് നരേഷ് പട്ടേല്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ കൂടിക്കാഴ്ച. ഗുജറാത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് നരേഷ് പട്ടേല്‍. ഇദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശ്രമിച്ചുവരികയാണ്. പട്ടേല്‍ സമുദായത്തിന്റെ വോട്ടില്‍ കണ്ണുവച്ചാണ് എല്ലാ പാര്‍ട്ടികളുടെയും നീക്കം. അതിനിടെയാണ് നരേഷ് പട്ടേല്‍ ഇന്ന് സോണിയ ഗാന്ധിയെ കാണുന്നത്.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ നരേഷ് പട്ടേല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം വളരെ പ്രധാനമാണ്. ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും തന്റെ സമുദായം ആവശ്യപ്പെടുന്ന പോലെ പ്രവര്‍ത്തിക്കുമെന്നുമാണ് നേരത്തെ നരേഷ് പട്ടേല്‍ പ്രതികരിച്ചിരുന്നത്. ശ്രീ ഖോദല്‍ധാം ട്രസ്റ്റ് പ്രസിഡന്റാണ് നരേഷ് പട്ടേല്‍. പട്ടേല്‍ സമുദായത്തിന്റെ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണിത്.

p

നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ പട്ടേല്‍ സമുദായ വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ പട്ടേല്‍ വിഭാഗം വോട്ട് ചെയ്തിരുന്നത് ബിജെപിക്കാണ്. 20 വര്‍ഷത്തിലധികമായി ഗുജറാത്തില്‍ ഭരണം തുടരാന്‍ ബിജെപിക്ക് സാധിച്ചതും അതുകൊണ്ടാണ്. എന്നാല്‍ അടുത്ത കാലത്തായി പട്ടേല്‍ വിഭാഗത്തിന് ബിജെപിയോട് അവമതിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ശ്രമം.

അതേസമയം, ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് ഹാര്‍ദിക് പട്ടേല്‍. സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത് നരേഷ് പട്ടേലിന്റെ വരവ് മുന്‍കൂട്ടി കണ്ടാണോ എന്നാണ് ചോദ്യം. നരേഷ് പട്ടേലിനെ കോണ്‍ഗ്രസ് അപമാനിച്ചു എന്നാണ് ഹാര്‍ദികിന്റെ ആരോപണം. താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെടുക്കുന്ന കാര്യത്തില്‍ എന്തിനാണ് ഇത്ര വൈകുന്നത്. ഈ വൈകല്‍ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഹാര്‍ദിക് പറഞ്ഞു. തൊട്ടുപിന്നാലെ ഹാര്‍ദികിനെ കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടുകയും വിഷയം ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തുകയും ചെയ്തു. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഈ വര്‍ഷം അവസാനത്തിലാണ് തിരഞ്ഞെടുപ്പ്. നരേന്ദ്ര മോദിയുടെ ഉദയത്തിന് ശേഷമാണ് ഗുജറാത്തിലെ ഭരണം കോണ്‍ഗ്രസിന് കിട്ടാക്കനിയായത്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് മറ്റൊരു അഭ്യൂഹം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ അദ്ദേഹം തന്റെ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഗുജറാത്തിലെ തന്ത്രങ്ങളും ഉള്‍പ്പെടും. നരേഷ് പട്ടേലിനെ കൂടെ നിര്‍ത്തണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+