• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് ജനത ആര് പറയുന്നതും കേള്‍ക്കും, വോട്ട് കിട്ടില്ല: എഎപിയെ ലക്ഷ്യമിട്ട് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്വാധീനത്തില്‍ സംശയമുണ്ടെന്ന് അമിത് ഷാ. ഗുജറാത്തിലെ ജനങ്ങള്‍ ആര് പറയുന്നതും കേള്‍ക്കാന്‍ തയ്യാറാകും. പക്ഷേ അവരൊരിക്കലും മൂന്നാമതൊരു പാര്‍ട്ടി എന്ന സങ്കല്‍പ്പത്തെ അംഗീകരിക്കുന്നവരല്ല. ആംആദ്മി പാര്‍ട്ടി പറയുന്നത് കേട്ട് അവര്‍ സ്വാധീനിക്കപ്പെട്ടാല്‍, എനിക്കൊന്നും പറയാനില്ല.

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ മനസ്സിലാവുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹമുണ്ട്. സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കിയത് ബിജെപിയാണ്. അതുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഗ്യാസ് കണക്ഷന്‍, വൈദ്യുതി, കൊവിഡ് കാലത്തെ ഭക്ഷ്യധാനങ്ങള്‍ എന്നിവ ഒരിക്കലും സൗജന്യങ്ങളുടെ പട്ടികയില്‍ വരില്ല. അത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ളതായിരുന്നു.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

ഒരാള്‍ക്ക് വീട് നല്‍കുന്നതോ, ഗ്യാസ് കണക്ഷന്‍ നല്‍കുന്നതോ വൈദ്യുതി നല്‍കുന്നതോ, ആയുഷ്മാന്‍ കാര്‍ഡ്, സൗജന്യ ഭക്ഷ്യധാനങ്ങള്‍ എന്നിവ കൊവിഡ് കാലത്ത് നല്‍കുന്നതോ സൗജന്യമായി കാണാനാവില്ല. ആളുകള്‍ക്ക് ഇതെല്ലാം ജീവിതത്തില്‍ ആവശ്യമാണ്. അവരുടെ ജീവിതം നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങളാണ് നല്‍കിയതെന്നും അമിത് ഷാ പറഞ്ഞു.

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

സര്‍ദാര്‍ പട്ടേലിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസിന് അര്‍ഹതയില്ല. പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ പണിതത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പട്ടേലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന് ഒരു കോണ്‍ഗ്രസുകാരനും എത്തിയിട്ടില്ല. അവരുടെ പാര്‍ട്ടിയിലെ തന്നെ നേതാവിന്റെ പേരില്‍ ഒരു പദ്ധതി പോലും അവര്‍ തയ്യാറാക്കിയിരുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ കാലത്ത് വര്‍ഷത്തില്‍ 250 ദിവസവും കര്‍ഫ്യൂവാണ്. ബിജെപിയുടെ ഭരണത്തില്‍ അങ്ങനൊന്നില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. അന്ന് 250 ദിവസം വരെ വര്‍ഷത്തില്‍ കര്‍ഫ്യൂവായിരുന്നു.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

ഇന്ന് ഇരുപത് വയസ്സുള്ള കുട്ടി ചോദിക്കുന്നത് എന്താണ് കര്‍ഫ്യുവെന്നാണ്. കാരണം അവന്‍ ബിജെപി ഭരണത്തില്‍ കര്‍ഫ്യൂ എന്താണെന്ന് പോലും കണ്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സുരക്ഷിതമായ, വികസനവും-വിദ്യാഭ്യാസവും ഏറെയുള്ള സംസ്ഥാനമായി ഗുജറാത്തിനെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ശക്തമായ സര്‍ക്കാര്‍ വേണം. വര്‍ഷങ്ങളായി ഞങ്ങള്‍ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.

ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇത്തവണ സീറ്റിന്റെ കാര്യത്തിലും റെക്കോര്‍ഡിടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാലയും ബിജെപി വമ്പന്‍ വിജയം നേടുമെന്ന് പ്രവചിച്ചു. ഗുജറാത്തില്‍ എക്കാലത്തെയും വലിയ വിജയമായിരിക്കും ബിജെപി നേടുകയെന്നും അദ്ദേഹം പറഞ്ഞു.

English summary
gujarat people never accept a third party, amit shah against aam aadmi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X