കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപിയുടെ മതപരമായ നീക്കം, ഗോവധത്തിന് ഗുജറാത്ത് മോഡല്‍!!

ഗുജറാത്തില്‍ ഗോവധം നടത്തുന്നവര്‍ക്കെതിരെ പുതിയ നിയമം നിലവില്‍ വന്നു. ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന മൃഗസംരക്ഷണ നിലയമത്തിനാണ് ഗുജറാത്ത് നിയമസഭയുടെ അംഗീകാരം.

  • By Akhila
Google Oneindia Malayalam News

ഗാന്ധിനഗര്‍; ഗുജറാത്തില്‍ ഗോവധം നടത്തുന്നവര്‍ക്കെതിരെ പുതിയ നിയമം നിലവില്‍ വന്നു. ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന മൃഗസംരക്ഷണ നിലയമത്തിനാണ് ഗുജറാത്ത് നിയമസഭയുടെ അംഗീകാരം. ഗോവധം നടത്തുന്നവര്‍ക്ക് കുറഞ്ഞത് ഏഴു വര്‍ഷവും പരമാവധി പത്തു വര്‍ഷവും നിര്‍ദ്ദേശിക്കുന്ന ബില്ലാണ് നടപ്പിലാക്കിയത്.

ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയുടെ ഭേദഗതി നിര്‍ദ്ദേശം അനുസരിച്ചാണ് ശിക്ഷ പത്തു വര്‍ഷത്തില്‍ നിന്ന് 14 വര്‍ഷമായി നിയമസഭ ഉയര്‍ത്തിയത്. 2011ലെ ഗുജറാത്ത് മൃഗസംരക്ഷണ ഭേദഗതി പ്രകാരമാണ് ശിക്ഷ കടുപ്പിച്ചത്. ഗോവധം നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും 50,000 പിഴയുമാണ് അന്ന് ഏര്‍പ്പെടുത്തിയത്.

cow-01

മതം, സംസ്‌കാരം, സാമ്പത്തികം, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള രാജ്യത്തെ ഏറ്റവും കര്‍ക്കശ്ശമായ നിയമമാണ് സഭ പാസാക്കിയത്. മാട്ടിറച്ചിയും മാട്ടിറച്ചി ഉത്പന്നങ്ങളും വില്‍ക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കാനും വ്യവസ്ഥയുള്ളതാണ് പുതിയ നിയമം.

പശുകടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കും. വാഹനയുടമയ്ക്ക് പിഴ ചുമത്തും. മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ജാമ്യമില്ലാ കുറ്റമാക്കാനും ധാരണയുണ്ട്. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമരൂപീകരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി.

English summary
Gujarat to punish cow slaughter with 14-year jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X