കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ നടപ്പാക്കിയതിൽ മോദിക്ക് അഭിനന്ദനം; കത്ത് തയ്യാറാക്കാൻ വിദ്യാർത്ഥികളോട് സ്കൂൾ, വിവാദം

Google Oneindia Malayalam News

Recommended Video

cmsvideo
Gujarat school asked students to write congratulatory letter to Modi on CAA | Oneindia Malayalam

അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള സന്ദേശം അയക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ഗുജറാത്തിലെ സ്കൂൾ. അഹമ്മദാബാദിലെ സ്വകാര്യ സ്കൂളിന്റെ നടപടിയാണ് വിവാദത്തിൽ ആയിരിക്കുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് കുട്ടികളെക്കൊണ്ട് തയ്യാറാക്കി വാങ്ങിയ അഭിനന്ദനക്കത്ത് സ്കൂൾ അധികൃതർ തിരികെ നൽകി.

 'ഒന്നു പോടാപ്പ, സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല'; സെന്‍കുമാറിന് മറുപടി 'ഒന്നു പോടാപ്പ, സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല'; സെന്‍കുമാറിന് മറുപടി

കങ്കരിയിയയിലെ ലിറ്റിൽ സ്റ്റാർ സ്കൂളിലാണ് സംഭവം.ചൊവ്വാഴ്ച ക്ലാസ് നടക്കുന്നതിനിടെ സിഎഎ നടപ്പാക്കിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം അധ്യാപകർ ബ്ലാക്ക് ബോർഡിൽ എഴുതിയിടുകയും അത് പോസ്റ്റ് കാർഡിലേക്ക് പകർത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പി‌എം‌ഒ, സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് കെട്ടിടം, റെയ്‌സീന ഹിൽസ്, ന്യൂഡൽഹി' എന്ന വിലാസത്തിൽ കത്തെഴുതാനായിരുന്നു നിർദ്ദേശം. ഒപ്പം സ്വന്തം മേൽവിലാസം രേഖപ്പെടുത്താനും നിർദ്ദേശം നൽകി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളോടാണ് പോസ്റ്റ് കാർഡിൽ അഭിനന്ദന സന്ദേശം എഴുതാൻ ആവശ്യപ്പെട്ടത്.

modi

'അഭിനന്ദനങ്ങൾ, ഇന്ത്യയിലെ ഒരു പൗരനായ ഞാൻ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു' എന്ന സന്ദേശമാണ് വിദ്യാർത്ഥികളിൽ നിന്നും എഴുതി വാങ്ങിയത്.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുകയായിരുന്നു. ഇതിനിടയിലാണ് അഭിനന്ദനക്കത്ത് എഴുതാൻ ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾ പ്രതിഷേധിച്ചപ്പോൾ എഴുതിയില്ലെങ്കിൽ ഇന്റേണൽ മാർക്ക് നൽകില്ലെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ ആരോപിക്കുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. എന്താണ് പൗരത്വ നിയമ ഭേദഗതി എന്ന് അറിയുക പോലും ചെയ്യാത്ത വിദ്യാർത്ഥികളെക്കൊണ്ടാണ് അഭിനന്ദന സന്ദേശം എഴുതിപ്പിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതോടെ തെറ്റിദ്ധാരണയുണ്ടായതാണെന്ന് വിശദീകരണം നൽകി സ്കൂൾ അധികൃതർ പോസ്റ്റ് കാർഡ് തിരികെ നൽകി. രക്ഷിതാക്കളിൽ ചിലർ അധികൃതരുടെ മുമ്പിൽവെച്ചു തന്നെ ഇത് കീറിക്കളഞ്ഞു.

English summary
Gujarat school asked students to write congratulatory letter to Modi on CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X