കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുത്വവിരുദ്ധം, കുട്ടികള്‍ക്ക് അംബേദ്കറെക്കുറിച്ച് അറിയാനുള്ള അവകാശമില്ലേ..?

  • By Sruthi K M
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഹിന്ദുത്വവിരുദ്ധ പരാമര്‍ശമെന്ന് ആരോപിച്ച് ഡോ. ബി.ആര്‍ അംബേദ്കര്‍ പുസ്തകം സ്‌കൂളുകളില്‍ നിന്നു എടുത്തുകളയുന്നു. വരും തലമുറകള്‍ക്ക് അംബേദ്കറെക്കുറിച്ച് അറിയാനുള്ള അവകാശമാണ് നിഷേധിച്ചിരിക്കുന്നത്. ഗുജറാത്തിലെ സ്‌കൂളുകളിലാണ് അംബേദ്കര്‍ രചിച്ച പുസ്തകം സര്‍ക്കാര്‍ പിന്‍വലിച്ചത്.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഹിന്ദുത്വവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയതാണ് പുസ്തകം പിന്‍വലിക്കാന്‍ കാരണം. അംബേദ്കറുടെ ജന്മദിനത്തിലാണ് ഈ അനാദരവ് കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുസ്തകം വിതരണം ചെയ്തത്. അംബേദ്കറുടെ 22 ഉദ്ധരണികള്‍ ഈ പുസ്തകത്തില്‍ ഉണ്ടായിരുന്നു.

brambekar

ആ ഉദ്ധരണികളില്‍ പലതും ഹിന്ദുമതത്തിനെതിരായിരുന്നു. ഹിന്ദുമതം തുല്യത നല്‍കാത്ത മതമാണെന്നാണ് അംബേദ്കര്‍ സമര്‍ഥിച്ചത്. ദളിത് ഗവേഷകനായ പിഎ പാര്‍മര്‍ ആണ് പുസ്തകം ഗുജറാത്തി ഭാഷയിലേക്ക് മൊഴിമാറ്റിയത്. നിലവില്‍ നാലു ലക്ഷത്തിലധികം പുസ്തകങ്ങള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

കുട്ടികള്‍ക്കിടയില്‍ ഹിന്ദുമതത്തെക്കുറിച്ച് തെറ്റിദ്ധാരണ വരുമെന്നതിനാലാണ് ഇപ്പോള്‍ പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മൊഴിമാറ്റിയ പതിപ്പില്‍ ഹിന്ദുമതവിരുദ്ധ ഉദ്ധരണികള്‍ ചേര്‍ത്തിട്ടില്ലെന്നാണ് പാര്‍മര്‍ പറയുന്നത്. പ്രസാധകര്‍ കൂട്ടിച്ചേര്‍ത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
The Gujarat government has withdrawn a book on Dr B R Ambedkar that was distributed to students of Class VI-VIII in government primary schools across the state, reportedly because it contained “anti-Hindu” content.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X