കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ മകളെ ചീങ്കണ്ണിയില്‍ നിന്ന് ജീവിതത്തിലേക്ക് കരകയറ്റി

  • By Mithra Nair
Google Oneindia Malayalam News

വഡോദര: മകളെ മുതലയുടെ വായില്‍ നിന്നും രക്ഷിക്കാന്‍ ആ അമ്മയ്ക്ക് മനസ്സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒരു നിമിഷം സ്വന്തം ജീവന്‍ പോലും മറന്നാണ് അമ്മ മകളെ മുതലയില്‍ നിന്ന് രക്ഷിച്ചത്. 19 കാരിയായ മകളെ കാല്‍ വിഴുങ്ങിയ നിലയില്‍ നിന്നും രക്ഷിച്ച് ഗുജറാത്തിലെ ധീരവനിതയായി മാറിയിരിക്കുകയാണ് ദിവാലി.

ഇവരുടെ മകള്‍ 19 കാരി കാന്താ വാങ്കറെയാണ് മുതല ആക്രമിച്ചത് സമയോചിതമായ ഇടപെടലാണ് തന്റെ മകളെ മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കാന്തയെ സഹായിച്ചത്. പാദ്രാ നഗരത്തിന് സമീപമുള്ള തികാര്യമുബാറക്ക് ഗ്രാമത്തില്‍ വെള്ളിയാഴ്ച ആയിരുന്നു സംഭവം. രാവിലെ ഒമ്പത് മണിയോടെ വിശ്വാമിത്രി നദിയില്‍ തുണിയലക്കാന്‍ പോയതാണ് ദിവാലിയും കാന്തയും

crocodile-is-between

നദിയുടെ ഇറമ്പത്ത് നിന്ന് തുണി അലക്കുന്നതിനിടയില്‍ ഒരു മുതല വന്ന് കാന്തയുടെ കാല്‍ വിഴുങ്ങി വലിച്ചു താഴ്ത്താന്‍ ശ്രമിച്ചു. മകളുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ ദിവാലി താഴ്ന്നു പോകാതെ കാന്തയുടെ കയ്യില്‍ പിടിച്ച് വലിക്കുകയും തുണി തല്ലുന്ന ബാറ്റ് എടുത്ത് മുതലയെ തല്ലിച്ചതയ്ക്കാനും തുടങ്ങി. 10 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മുതല കാന്തയുടെ കാലിലെ പിടി വിട്ടതോടെ രണ്ടു പേരും കരയില്‍ കയറി.

പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തയുടെ നില മെച്ചപ്പെട്ടു. ചീങ്കണ്ണി ആക്രമണത്തില്‍ നിന്നും മകളെ രക്ഷിച്ചത് മാതാവ് തന്നെയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

English summary
A woman displayed immense courage to rescue her 19-year-old daughter from the jaws of an adult crocodile in Thikariyamubarak village near Padra town on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X