കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി;24പേര്‍ കുറ്റക്കാര്‍,36 പേരെ വെറുതെ വിട്ടു

Google Oneindia Malayalam News

അഹമ്മദാബാദ്:നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം കോളിളക്കം സൃഷ്ടിച്ച ഗുജറാത്തിലെ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലകേസില്‍ വിധി വന്നു. 24 പേരെ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച്ചയാണ്. പ്രധാന പ്രതി ബിജെപി നേതാവ് ബിപിന്‍ പട്ടേലിനെയടക്കം 36 പേരെ വെറുതെ വിട്ടു.
2002 ല്‍ ഗുജറാത്ത് കലാപത്തിനിടെയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല നടന്നത്.

2002 ഫെബ്രുവരി 28 ന് നടന്ന കൂട്ടക്കൊലയില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. മുന്‍ കോണ്‍ഗ്രസ്സ് എംപി ഇഹ്‌സാന്‍ ജാഫ്രിയും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. നിയമയുദ്ധം തുടരുമെന്നാണ് വിധി വന്നശേഷം ഹ്‌സാന്‍ ജാഫ്രിയിയുടെ ഭാര്യ സക്കിയ ജഫ്രി പ്രസ്താവിച്ചത്.കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 22 നാണ് കേസിലെ വിചാരണ നടപടികള്‍ അസാനിച്ചത്.

ഗുല്‍ബര്‍ഗ ഹൗസിങ് സാസൈറ്റിയില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് താമസിച്ചിരുന്നത്. 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ വീടുകള്‍ ആക്രമിക്കുകയായിരുന്നു. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കുരുതി നടന്ന നരോദ പാട്യയില്‍ 126 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ മുന്‍ മന്ത്രി മായാ കോട്‌നാനി അടക്കം 32 പേര്‍ക്കെതിരെ ശിക്ഷവിധിച്ചുകൊണ്ട് 2012 ലാണ് വിധിവന്നത്.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 66 പ്രതികളാണ് ഉള്ളത്. ഇതില്‍ ഒമ്പത് പേര്‍ 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ പലപ്പോഴായി ജാമ്യത്തില്‍ ഇറങ്ങി.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിക്കുന്നവരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് കലാപം നടന്നതെന്നാണ് ഇരകളുടെ അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ ഇത് ആസൂത്രിതമല്ലെന്നും സ്വയം സംഘടിച്ചെത്തിയ ആളുകള്‍ കലാപം നടത്തുകയായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

English summary
A special SIT court on Thursday pronounced its verdict in connection with a 2002 post-Godhra riots case of Gulbarg society massacre.Of 66 accused, 36 have been acquitted. Also, 24 have been convicted in the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X