കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ ബാങ്കില്‍ നിന്നും തോക്കുചൂണ്ടി 11 ലക്ഷം കവര്‍ന്നു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: കറന്‍സി നിരോധനം തിരിച്ചടിയായ കാശ്മീര്‍ ഭീകരര്‍ നോട്ടുകള്‍ക്കായി ബാങ്കുകള്‍ കൊള്ളയടിക്കുന്നത് പതിവാകുന്നു. വ്യാഴാഴ്ച 11 ലക്ഷം രൂപയാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നും തോക്കുധാരികളായ ഭീകരര്‍ തട്ടിയെടുത്തത്. ജമ്മു കാശ്മീര്‍ ബാങ്കില്‍ നിന്നുമാണ് പണം കവര്‍ന്നതെന്ന് പോലീസ് അറയിച്ചു.

പുല്‍വാമയിലെ രത്‌നിപോര ബ്രാഞ്ചില്‍ തോക്കുധാരികളായ നാലുപേര്‍ ഇരച്ചുകയറുകയായിരുന്നു. കാഷ് കൗണ്ടറില്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയശേഷം 11 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു. തീവ്രവാദികളാണ് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

shoot

കഴിഞ്ഞ വ്യാഴാഴ്ചയും പുല്‍വാമയില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. സര്‍ക്കാര്‍ ബാങ്കിന്റെ ആരിഹാല്‍ ബ്രാഞ്ചില്‍ എത്തിയ തോക്കുധാരികള്‍ 13.38 ലക്ഷം രൂപയാണ് കവര്‍ന്നെടുത്തത്. അഞ്ചുമാസത്തിനിടെ നാലാമത്തെ ബാങ്ക് കവര്‍ച്ചയാണ് താഴ്‌വരയില്‍ നടക്കുന്നത്. മിക്ക ബാങ്കുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ തീവ്രവാദികള്‍ക്ക് ജോലി എളുപ്പമാവുകയാണ്.


English summary
Gunmen loot Rs 11 lakh from bank in Kashmir’s Pulwama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X