ഗുര്‍ദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: അഭിമാനപ്പോരാട്ടത്തില്‍ ബിജെപിയ്ക്ക് തിരിച്ചടി
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു
ചണ്ഡീഗഡ്: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിടിലന്‍ തിരിച്ചുവരവ്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ വിജയിച്ചത്. 10,8230 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കുള്ളത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് നല്‍കിയിട്ടുള്ളത്.
നടനും രാഷ്ട്രീയ നേതാവുമായ വിനോദ് ഖന്നയുടെ മരണത്തോടെയാണ് ഗുര്‍ദാസ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിനുള്ള ജനപിന്തുണയ്ക്കുമുന്നില് വിലപ്പോയിരുന്നില്ല. ഉച്ചയ്ക്ക് 12 നാണ് ഫലംപ്രഖ്യാപിച്ചത്.

ആദ്യ റൗണ്ടില്‍ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ജാഖര്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അടുത്ത അനുയായി കൂടെയാണ്. ലോക്സഭാ മുന്‍ സ്പീക്കറായ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications