കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാം റഹീം സിങിന് 20 വർഷം 'കഠിനമായി' അഴിയെണ്ണാം... കോടതി മുറിയില്‍ പൊട്ടിക്കരച്ചിൽ, മാപ്പപേക്ഷ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

Recommended Video

cmsvideo
BREAKING ആള്‍ദൈവം ഗുര്‍മീതിന് 10 വര്‍ഷം അഴിയെണ്ണാം | Oneindia Malayalam

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് കോടതി ശിക്ഷ വിധിച്ചു. 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആയിരുന്നു വിധി പ്രഖ്യാപിച്ചത്. 30 ലക്ഷം രൂപ പിഴയും ഒടുക്കണം.

പപ്പയുടെ സ്വന്തം ഏഞ്ചല്‍!!! റാം റഹീമിന്റെ 'വളര്‍ത്തുമകള്‍', മക്കളേക്കാള്‍ പ്രിയങ്കരി... അമാനുഷിക!!!പപ്പയുടെ സ്വന്തം ഏഞ്ചല്‍!!! റാം റഹീമിന്റെ 'വളര്‍ത്തുമകള്‍', മക്കളേക്കാള്‍ പ്രിയങ്കരി... അമാനുഷിക!!!

റോഹത്ക് ജയിലിലെ വായനമുറിയില്‍ വച്ചാണ് സിബിഐ കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്. ഹെലികോപ്റ്ററില്‍ ആയിരുന്നു ജഡ്ജിയെ ജയിലില്‍ എത്തിച്ചത്. വിധി പ്രസ്താവം പുറത്ത് വരുന്നതിന് മുന്പായി ജഡ്ജിയും അഭിഭാഷകരും ജയിലിൽ നിന്ന് മടങ്ങിയിരുന്നു.

കൊലപാതക കേസിലും പ്രതി... കോടികള്‍ അമ്മാനമാടുന്ന ഷോമാന്‍, ആരേയും വെല്ലും സുരക്ഷ!കൊലപാതക കേസിലും പ്രതി... കോടികള്‍ അമ്മാനമാടുന്ന ഷോമാന്‍, ആരേയും വെല്ലും സുരക്ഷ!

വിധിപ്രസ്താവത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊട്ടിക്കരഞ്ഞ റാം റഹീം സിങ് മാപ്പുപറയുകയും ചെയ്തു. കോടതി വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും എന്ന് ഗുർമീത് റാം റഹീം സിങിന്റെ ്അഭിഭാഷകൻ അറിയിച്ചു.

ജയിലിലെ വായനാമുറി

ജയിലിലെ വായനാമുറി

റോഹ്തക് ജയിലിലെ വായന മുറി ആയിരുന്നു കോടതിയാക്കി മാറ്റിയത്. സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ജഡ്ജി ജയിലില്‍ എത്തി വിധി പറഞ്ഞത്.

ഒമ്പത് പേര്‍

ഒമ്പത് പേര്‍

പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയില്‍ ഒമ്പത് പേര്‍ മാത്രമാണ് ഉണ്ടായിരുത്ത.് റാം റഹീം സിങ് നേരത്തെ തന്നെ എത്തിയിരുന്നു. ജഡ്ജി എത്തിയത് ഹെലികോപ്റ്ററില്‍ ആയിരുന്നു.

പൊട്ടിക്കരച്ചില്‍

പൊട്ടിക്കരച്ചില്‍

രണ്ട് ഭാഗത്തിനും വാദങ്ങള്‍ ഉന്നയിക്കാന്‍ പത്ത് മിനിട്ട് വീതം ആയിരുന്നു കോടതി അനുവദിച്ചത്. ഇതിനിടെ ഗുര്‍മീത് സിങ് പൊട്ടിക്കരഞ്ഞു. കോടതിയ്ക്ക് മുന്നില്‍ മാപ്പ് പറയുകയും ചെയ്തു.

പരമാവധി ശിക്ഷ

പരമാവധി ശിക്ഷ

ഗുര്‍മീത് സിങിന് പരമാവധി ശിക്ഷയായ ജീവപര്യന്തം ജയില്‍ ശിക്ഷ തന്നെ നല്‍കണം എന്നായിരുന്നു സിബിഐ വാദിച്ചത്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഗുര്‍മീത് ചെയ്തത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കുറഞ്ഞ ശിക്ഷയ്ക്കായി

കുറഞ്ഞ ശിക്ഷയ്ക്കായി

ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് കിട്ടാവുന്ന ഏറ്റവും ചെറിയ ശിക്ഷ. ഈ ശിക്ഷ വിധിക്കണം എന്നായിരുന്നു ഗുര്‍മീതിന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചത്.

പ്രായം കണക്കിലെടുക്കണമെന്ന്

പ്രായം കണക്കിലെടുക്കണമെന്ന്

ഗുര്‍മീതിന്റെ പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുക്കണം എന്നായിരുന്നു അഭ്യര്‍ത്ഥന. എന്നാല്‍ ഗുര്‍മീതിന് ഇപ്പോള്‍ അമ്പത് വയസ്സ് പൂര്‍ത്തിയായിട്ടേ ഉള്ളൂ എന്നതാണ് വസ്തുത.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

കനത്ത സുരക്ഷയാണ് ഹരിയാണയില്‍ ഒരുക്കിയിട്ടുള്ളത്. റോഹ്ത്തക്കിലേക്കുള്ള എല്ലാ റോഡുകളും നേരത്തേ അടച്ചിരുന്നു.

ആരും പുറത്തിറങ്ങരുത്

ആരും പുറത്തിറങ്ങരുത്

ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ ആരും തന്നെ പുറത്തിറങ്ങരുത് എന്നാണ് കര്‍ശന നിര്‍ദ്ദേശം

കലാപത്തിനിറങ്ങിയാല്‍ വെടിയുണ്ട

കലാപത്തിനിറങ്ങിയാല്‍ വെടിയുണ്ട

കലാപം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും പോലീസ് മുന്‍കൂട്ടി കണ്ടിട്ടുണ്ട്. കലാപത്തിനിറങ്ങുന്നവര്‍ വെടിയുണ്ടയെ നേരിടേണ്ടിവരും എന്നാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ മുന്നറിയിപ്പ്.

കുറ്റവാളിയെന്ന് പറഞ്ഞപ്പോള്‍

കുറ്റവാളിയെന്ന് പറഞ്ഞപ്പോള്‍

ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചപ്പോള്‍ വന്‍ കലാപം തന്നെയാണ് പൊട്ടിപ്പുറപ്പെട്ടത്. അത് തടയുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വീഴ്ചവരുത്തി എന്ന് ആരോപണവും ഉയര്‍ന്നു. ഹൈക്കോടതിയുടെ വിമര്‍ശനവും നേരിടേണ്ടി വന്നു സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍.

English summary
Rape convict Dera Sacha Sauda chief Gurmeet Ram Rahim Singh was on Monday sentenced to 20 years in jail by a special CBI court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X