ഗുരുഗ്രാം കൊലപാതകം: പ്രതിയുടെ ആത്മീയ ഗൂരുവിനെ തപ്പി പോലീസ്, മുറിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

ഗുരുഗ്രാം: ഹരിയാണയില്‍ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് ജഡ്ജിയുടെ ഭാര്യ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ ജഡ്ജിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ തന്നെ കഴിയുകയാണ്. സെഷന്‍സ് കോടതി ജഡ്ജിയുടെ സുരക്ഷാ ജീവനക്കാരനായ മഹിപാല്‍ സിംഗാണ് ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. തിരക്കേറിയ റോഡില്‍ നാട്ടുകാരുടെ മുമ്പില്‍ വെച്ചാണ് ഇയാള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുന്നത്.


വിവാഹിതനായ മഹിപാല്‍ സിംഗിന് ഭാര്യയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മൂന്ന് ദിവസത്തോളമായ് ശരിയായി ഉറങ്ങാറില്ലെന്നുമാണ് പോലീസ് പ്രതിയെക്കുറിച്ച് നല്‍കുന്ന വിവരം. ജഡ്ജിയുടെ ഭാര്യയുടെ റിതുവിന്റെ തോളിലും വയറിലുമായി രണ്ട് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഗുരുതരാവസ്ഥയിലുള്ള മകന് രണ്ട് തവണയും വെടിയേറ്റിട്ടുണ്ട്. വെന്റിലേറ്ററില്‍ കഴിയുന്ന മകന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

 ആത്മീയഗുരു കുടുങ്ങും!!

ആത്മീയഗുരു കുടുങ്ങും!!

ഒരു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റവാളിയുടെ ആത്മീയ ഗുരുവിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. മഹിപാല്‍ സിംഗില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ആത്മീയ ഗുരുവിന് കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ക്രിമിനല്‍ നടപടികളിലൊന്നും പങ്കാളിയാവാത്ത മഹിപാല്‍ സിംഗിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹരിയാണ പോലീസ് തലവന്‍ ബിഎസ് സന്ധു വ്യക്തമാക്കിയിട്ടുണ്ട്.

 തോളിനേറ്റ വെടിയുണ്ട

തോളിനേറ്റ വെടിയുണ്ട


കൊല്ലപ്പെട്ട റിതുവിന്റെ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ നടത്തിയിട്ടില്ല. മകന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നത് കണക്കിലെടുത്താണ് ഇത്. പ്രതിചേര്‍ക്കപ്പെട്ട മഹിപാലിനെ സര്‍വീസില്‍ പിരിച്ചുവിട്ടിട്ടുണ്ട്. ശനിയാഴ്ച ഇയാളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു. ഇടത് തോളിന് താഴെ വെടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആര്‍ട്ടറികള്‍ക്ക് കേടുപാട് സംഭവിച്ചതും അമിത രക്തസ്രാവവും മരണത്തിലേക്ക് നയിക്കുകയായിരുന്നു. ഒന്നോ രണ്ടോ അടി മാത്രം ദൂരെനിന്നാണ് അക്രമി വെടിയുതിര്‍ത്തത്.

മൂന്നിലധികം വകുപ്പുകള്‍

മൂന്നിലധികം വകുപ്പുകള്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം) 307ാം വകുപ്പ് ( കൊലപാതക ശ്രമം) ആയുധ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരണാണ് മഹിപാലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കേസ് അന്വേഷിക്കുന്നതിനായി ഡിസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. മഹിപാലിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം പ്രത്യേക അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന് പ്രത്യേക രോഗാവസ്ഥയില്ലെന്നും ചികിത്സ തേടിയില്ലെന്നും അന്വേഷണ സംഘം ഉറപ്പുവരുത്തിയിട്ടുണ്ട്. 2016 മുതല്‍ ജഡ്ജിയുടെ കുടുംബത്തിനൊപ്പമുള്ള മഹിപാല്‍ ജഡ്ജി കുടുംബത്തെക്കുറിച്ച് ഒരു വിധത്തിലുള്ള പരാതികളും ഇതുവരെ ഉന്നയിച്ചിട്ടില്ല.

ഫേസ്ബുക്കിലെ ചിത്രം

ഫേസ്ബുക്കിലെ ചിത്രം

ജഡ്ജിയുടെ മകനയെും ഭാര്യയേയും ആക്രമിക്കുന്നതിന് മുമ്പ് മഹിപാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പാസ്റ്റര്‍ റോബിന്‍ എന്ന് നീല നിറത്തിലുള്ള മഷി കൊണ്ട് എഴുതിയ ഒരു ഫോട്ടോയാണ് ഫേസ്ബുക്കില്‍ ഇയാള്‍ ഒടുവില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. തോ ദേവി ലാല്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള ഒരു മുറിയിലേക്കാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ടുപോയത്. ഇവിടെ നിന്ന് മതവിശ്വാസവുമായി ബന്ധപ്പെട്ട ചില പെയിന്റിംഗുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇന്ദ്രജിത് സിംഗ് എന്നയാളാണ് ആത്മീയ ഗുരു എന്നാണ് സിഐഡി ഉദ്യോഗസ്ഥര്‍ കരുതുന്നത്. ജനങ്ങളെ മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന ഇയാള്‍ 2015 ആഗസ്റ്റ് 11്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

 കുടുംബപ്രശ്നങ്ങള്‍

കുടുംബപ്രശ്നങ്ങള്‍

അടുത്ത കാലത്തായി മഹിപാലും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പൊതുവേ ശാന്തസ്വഭാവമുള്ള മഹിപാല്‍ ഭാര്യയോട് വഴക്കിടാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ​എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഗുരുഗ്രാമിലെ സ്വകാര്യ സ്കൂളില്‍ ഏഴും മൂന്നും ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 2007ല്‍ പോലീസ് സേനയില്‍ പ്രവേശിച്ച മഹിപാല്‍ അമ്മാവനൊപ്പമാണ് കഴിഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+