ഗുര്‍ഗ്രാം കൊലപാതകം: കുട്ടി സ്‌കൂളില്‍ അരുതാത്തതെന്തോ കണ്ടെന്ന് പിതാവ്, ദുരൂഹത തുടരുന്നു...

  • Posted By: നിള
Subscribe to Oneindia Malayalam

ഗുര്‍ഗ്രാം: ഹരിയാനയിലെ ഗുര്‍ഗ്രാമില്‍ രണ്ടാം ക്ലാസുകാരന്‍ കഴുത്തറുത്തു കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. ബസ് കണ്ടക്ടര്‍ അശോക് കുമാറല്ല കൊലപാതകത്തിനു പിന്നലെന്നും ഇയാളെ പോലീസും സ്‌കൂളും നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അശോക് കുമാറിന്റെ അഭിഭാഷകന്‍ പറയുന്നു.

കുറ്റം ഏറ്റെടുക്കാന്‍ അശോക് കുമാറിനു മേല്‍ ഭീഷണികളുണ്ടായിരുന്നുവെന്നും പോലീസ് ഇയാളെ നിര്‍ബന്ധിപ്പിച്ചും മര്‍ദ്ദിച്ചും കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അശോക് കുമാറിന്റെ അഭിഭാഷകനായ മോഹിത് വര്‍മ്മ പറയുന്നു. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും കുട്ടി സ്‌കൂളില്‍ അരുതാത്തതെന്നോ കണ്ടെന്നുമാണ് പിതാവ് വരുണ്‍ താക്കൂര്‍ പറയുന്നത്.

രണ്ടാം ക്ലാസുകാരന്‍

രണ്ടാം ക്ലാസുകാരന്‍

പ്രദ്യുമന്‍ താക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാര്‍ അറസ്റ്റിലാകുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിലെ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസും സ്‌കൂളും ഒത്തു കളിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു.

സ്‌കൂള്‍ അധികാരികളും അറസ്റ്റില്‍..

സ്‌കൂള്‍ അധികാരികളും അറസ്റ്റില്‍..

റെയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ റീജിയണല്‍ മേധാവി ഫ്രാന്‍സിസ് തോമസ്, എച്ച്ആര്‍ മേധാവി ജയേഷ് തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് ഇവര്‍ അറസ്റ്റിലായത്.

മറ്റ് കേസുകളും

മറ്റ് കേസുകളും

ദില്ലിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ വാട്ടര്‍ ടാങ്കിനുള്ളില്‍ മുക്കി എന്ന മറ്റൊരു കേസും ഫ്രാന്‍സിസിനെതിരെയുണ്ട്. 2016ല്‍ ദേവാന്‍ശ് മീന എന്ന ആറു വയസ്സുകാരനെ സ്‌കൂളില്‍ നിന്ന് കാണാതാവുകയും സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. പ്രദ്യുമന്‍ താക്കൂര്‍ കേസില്‍ ഒന്നാം പ്രതിയാണ് ഫ്രാന്‍സിസ്.

സ്‌കൂളിലും...

സ്‌കൂളിലും...

റയാന്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂളില്‍ മതിയായ സുരക്ഷയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഗുര്‍ഗാവൂണ്‍ ഡപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിങ്ങ് പറയുന്നത്. ഇതന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ ആവശ്യത്തിന് സിസടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും കുട്ടികളും ബസ് തൊഴിലാളികളും ഒരേ ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നതെന്നും ഇത് സുരക്ഷിതമല്ലെന്നും സ്‌കൂളിന്റെ മതില്‍ തകര്‍ന്നു കിടക്കുകയാണെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

എന്താണ് സംഭവിച്ചത്..?

എന്താണ് സംഭവിച്ചത്..?

സ്‌കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മൂത്രപ്പുരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ കത്തിവെച്ച് മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ നൂറുകണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാനായി സ്‌കൂളില്‍ തടിച്ചുകൂടിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gurugram school murder: Lawyer says conductor tortured, forced to confess

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്