സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍ കാശ്മീര്‍ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നെന്ന് മോദി

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രി ആകുന്നതില്‍ നിന്ന് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും പ്രധാനമന്ത്രി ചോദിച്ചു. ജവഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യയില്‍ ജനാധിപത്യം കൊണ്ടുവന്നതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ അറിവില്ലായ്മ എന്നാണോ ധാര്‍ഷ്ട്യമെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലെന്നും മോദി പറഞ്ഞു.

modi 7

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലാണ് ആദ്യ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്‍റെ കൈവശമുള്ള കാഷ്മീര്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ഒപ്പം ഉണ്ടാകുമായിരുന്നു. നെഹ്റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യയ്ക്ക് ജനാധിപത്യം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തിന്‍റെ ശാപമാണ് ഇന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് മോദി ആരോപിച്ചു. ആന്ധ്രയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം കോണ്‍ഗ്രസാണ്. ആന്ധ്രാവിഭജനം കോണ്‍ഗ്രസ് നടത്തിയത് വോട്ടു ബാങ്ക് ലക്ഷ്യം വെച്ചാണ്.കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
had sardar patel been prime minister Entire Kashmir Would've Been Ours.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്