ഹാദിയ സുപ്രീം കോടതിയിൽ നിലപാടറിയിക്കും.. മൊഴി കണക്കിലെടുക്കരുതെന്ന് എൻഐഎ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഹാദിയ ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഡോ. ഹാദിയ ഹാജരാവുക. മൂന്ന് മണിക്ക് മുന്‍പ് ഹാദിയയെ ഹാജരാക്കാനാണ് സുപ്രീം കോടതി അശോകനോട് നിര്‍ദേശിച്ചിരുന്നത്. ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ് കോടതി ആദ്യം പരിഗണിക്കുക. പിന്നീട് ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. എന്‍ഐഎ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന ഹാദിയയുടെ വാദം കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കിയാണ് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം

hadiya
cmsvideo
ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഹാദിയ | Oneindia Malayalam

കനത്ത സുരക്ഷയിലാണ് ഹാദിയയെ ദില്ലിയിലെ കേരള ഹൗസില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തനിക്ക് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നും മതംമാറിയത് ആരും നിര്‍ബന്ധിച്ചിട്ട് അല്ലെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹാദിയയ്ക്ക് മാനസിക നില തകരാറിലാണെന്നാണ് അശോകന്റെ വാദം. ഇത് തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കുമെന്നും അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. കേസിലെ ഹര്‍ജിക്കാരനായ ഷെഫിന്‍ ജഹാനും ഇന്ന് കോടതിയില്‍ ഹാജരാകും. ഹാദിയയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍ഐഎ അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് ഷെഫിന്റെ വാദം.

English summary
Supreme Court to consider Hadiya Case today
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്