ഹാദിയയെ വിവാഹം ചെയ്തയാൾ ഭയന്നു തുടങ്ങി? ഷെഫിൻ ജഹാൻ വീണ്ടും രംഗത്ത്, ആരെയാണ് പേടിക്കുന്നത്?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam
ഹാദിയയുടെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍, ആവശ്യങ്ങള്‍ ഇവ | Oneindia Malayalam

ദില്ലി: വിവാദമായ ഹാദിയ കേസിൽ എൻഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാദിയയെ വിവാഹം ചെയ്തയാൾ രംഗത്തെത്തി. കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനാണ് ഹാദിയ കേസിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വേങ്ങരയിൽ ആദ്യ കരു നീക്കി സിപിഎം, പിപി ബഷീർ പോരാളി! സ്വതന്ത്രരെ കിട്ടിയില്ല, ലീഗിൽ ചിരിയും കലാപവും..

മോദി പെട്രോളിന്റെ വില കൂട്ടുന്നത് മന:പ്പൂർവ്വമെന്ന് കണ്ണന്താനം! അതെല്ലാം കക്കൂസ് നിർമ്മിക്കാനാണ്...

ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമേ, ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ഷെഫിൻ ജഹാൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാദിയ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ എൻഐഎ അന്വേഷണം വേണ്ടെന്നുമാണ് ഷെഫിന്റെ വാദം.

പിണറായിയും അച്യുതാനന്ദനും ഒരിക്കലെങ്കിലും വുളു എടുത്തവരാണോ? വീണ്ടും സിംസാറുൽ ഹഖ് ഹുദവി... വീഡിയോ

ഉത്തരവ് പിൻവലിക്കണം....

ഉത്തരവ് പിൻവലിക്കണം....

ഹാദിയ കേസിൽ എൻഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേരള പോലീസ് മതിയെന്ന്...

കേരള പോലീസ് മതിയെന്ന്...

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമാണ് ഷെഫിൻ ജഹാന്റെ വാദം. സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാദിയയെ ഹാജരാക്കണം...

ഹാദിയയെ ഹാജരാക്കണം...

നിലവിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ഷെഫിൻ ജഹാൻ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

അനുകൂല വിധി ലഭിക്കുമോ?

അനുകൂല വിധി ലഭിക്കുമോ?

മുൻ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹാദിയ കേസിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ജെഎസ് ഖേഹാർ വിരമിച്ച സാഹചര്യത്തിൽ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പുതിയ ബെഞ്ച് കേസ് പരിഗണിക്കുമ്പോൾ അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷെഫിൻ ജഹാൻ ഹർജി നൽകിയിരിക്കുന്നത്.

തള്ളി...

തള്ളി...

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിന് മുന്നിലും ഷെഫിൻ ജഹാൻ ഇതേ വാദങ്ങൾ തന്നെയാണ് ഉന്നയിച്ചിരുന്നത്. എന്നാൽ ഷെഫിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിയ സുപ്രീംകോടതി എൻഐഎ അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു.

അന്വേഷണം തുടങ്ങി...

അന്വേഷണം തുടങ്ങി...

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ പല നിർണ്ണായക കണ്ടെത്തലുകളുണ്ടായെന്നും സൂചനകളുണ്ടായിരുന്നു.

ഹാദിയ...

ഹാദിയ...

കോട്ടയം വൈക്കം സ്വദേശിനിയായ അഖില സേലത്ത് ഹോമിയോ കോളേജിൽ പഠിക്കുന്നതിനിടെയാണ് മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് ഷെഫിനുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഹാദിയയെ പോലീസ് കാവലിൽ മാതാപിതാക്കളോടൊപ്പം താമസിപ്പിക്കാനും നിർദേശം
നൽകിയിരുന്നു. നിലവിൽ വൈക്കത്തെ വീട്ടിൽ മാതാപിതാക്കളോടൊപ്പമാണ് ഹാദിയ താമസിക്കുന്നത്.

English summary
hadiya case; shefin jahan submitted another petition in supreme court.
Please Wait while comments are loading...