ഹാദിയ ഷഫിന്‍ കൂടിക്കാഴ്ച കേസ് അട്ടിമറിക്കും; അശോകന്‍ കോടതിയിലേക്ക്

 • Posted By:
Subscribe to Oneindia Malayalam

ദില്ലി: മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട ഹാദിയ കേസ് അട്ടമറിക്കപ്പെടുമെന്ന് ആശങ്ക. ഹാദിയയുടെ പിതാവാണ് കേസിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഹാദിയ ഷഫിന്‍ കൂടിക്കാഴ്ചക്കെതിരെ രംഗത്തെത്തിയത്. ഇരുവരും കണ്ടുമുട്ടുന്നത് കോടതിയലക്ഷ്യമാണെന്നുകാട്ടി പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിക്കും.

ബിറ്റ്‌കോയിന്‍ തട്ടിപ്പോ; നിക്ഷേപമിറക്കുന്നവര്‍ ആശങ്കയില്‍

ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന് അനുമതി നല്‍കുമെന്ന് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനത്തിനെതിരെ പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. മകളെ കാണാന്‍ ഷെഫിന്‍ ജഹാനെ അനുവദിക്കുന്നത് ശരിയല്ലെന്ന് അശോകന്‍ പറയുന്നു.

hadiya
cmsvideo
  നിയമ പോരാട്ടത്തില്‍ വിജയിച്ചത് താനെന്ന് ഹാദിയയുടെ പിതാവ് | Oneindia Malayalam

  സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളജില്‍ എത്തിച്ചത്. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള കാഴ്ചവസ്തുവല്ല തന്റെ മകളെന്നും തീവ്രവാദക്കേസിലെ കണ്ണിയാണ് ഷെഫിന്‍ ജഹാനെന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസമാണ് ഹാദിയയെ സേലത്തെ ഹോമിയോ കോളേജില്‍ പഠനം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഇതേതുടര്‍ന്ന് ഹാദിയ കോളേജില്‍ എത്തിയിട്ടുണ്ട്. ഇവിടെവെച്ച് ഷഫീന്‍ ജഹാനെ കാണണമെന്നാണ് ആഗ്രഹമെന്ന് ഹാദിയ പറഞ്ഞിരുന്നു.

  English summary
  hadiya shefin meet; hadiyas father to move supreme court

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്