സയീദ് ബ്രിട്ടനേയും ലക്ഷ്യമിട്ടിരുന്നു; യുവാക്കളുമായി കൂടിക്കാഴ്ച നടത്തി, റിപ്പോർട്ട് പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ബ്രിട്ടൻ കേന്ദ്രീകരിച്ചും ജമാത്ത് ഉദ്ധവ തവവൻ ഹാഫീസ് സയീദ് പ്രവർത്തനം നടത്താൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. ബിബിസി റേഡിയോ ഫോര്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളുള്ളത്. 1990 കളിൽ ബ്രിട്ടനിലെ പല സ്ഥലങ്ങളിൽവെച്ചും സയീദ് യുവക്കാളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും മാധ്യമം പറയുന്നുണ്ട്. കൂടാതെ ബ്രിട്ടനിലെത്തിയ സയീദിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. സന്ദർശനത്തിനിടെ വൻ തുക സയീദിന് സംഭാവനയായി ലഭിച്ചിരുന്നെന്നും ബിബിസി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ സയീദിന്റെ വാക്കുകൾ കേട്ട് നിരവധി സ്ത്രീകൾ അവരുടെ സ്വർണ്ണാഭരണം അടക്കമുള്ളവ സംഭവാന നൽകിയിരുന്നു.

saeed

'ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം' സാനിട്ടറി നാപ്കിനുകളില്‍ മോദിയ്ക്ക് കത്തെഴുതി...

മുംബൈ ഭീകാരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഫാഫീസ് സയീദ് സ്ഥാപിച്ച ലഷ്‌കര്‍ ഇ തൊയ്ബ സംഘടനയെ 2002 ല്‍ പാകിസ്താന്‍ നിരോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സയിദ് പുതിയ ജമാത്ത് ഉദ്ധവയെന്ന പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്. ഇതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. അതേസമയം സയീദിന്റെ പുതിയ സംഘടനയും അധികൃതരുടെ നിരീക്ഷണത്തിലാണ്. എന്നാൽ ഇതുവരെ ജമാത്ത് ഉദ്ദവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

ഗർഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകൾ സൂക്ഷിക്കുക! എച്ച്ഐവിയ്ക്ക് സാധ്യതയേറെ

നിരവധി അമേരിക്കൻ പൗരൻമാരുടെ മരണത്തിന് ഉത്തരവാദിയായ ഹാഫിസ് സയീദിനെ അമേരിക്കയും ഐക്യരാഷ്ട്രസഭയും ചേർന്ന് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി പാകിസ്താൻ സയീദിനെ വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാസങ്ങൾക്ക് ശേഷം സയീദിനെ പാക് സർക്കാർ മോചിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് യുഎസ് , പാകിസ്താൻ ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു,

കോൺഗ്രസ്-എസ്പി സഖ്യത്തിൽ പൊട്ടിത്തെറി! അഖിലേഷ് കോൺഗ്രസുമായുളള ബന്ധം അവസാനിപ്പിക്കുന്നു...

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Hafiz Saeed visited UK, incited Muslims to become jihadis: BBC probe

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്