കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപി ഹജ്ജ് ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി; പുതിയ ഹജ്ജ് നയം ഉടന്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിഐപി ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി. ഭരണഘടനാ പദവികളിലും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലുമുള്ളവര്‍ക്ക് വേണ്ടി അനുവദിക്കുന്നതാണ് വിഐപി ഹജ്ജ് ക്വാട്ട. ഇവര്‍ക്ക് പ്രത്യേക സൗകര്യം അനുവദിക്കുകയാണ് ചെയ്യുക. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ് നയം ഒരുക്കുന്നുണ്ട്. വൈകാതെ ഇത് പ്രസിദ്ധപ്പെടുത്തും.

s

ഏകദേശം 500 വിഐപികള്‍ക്കാണ് ഇത്തരത്തില്‍ ഹജ്ജിന് അവസരം ലഭിക്കാറ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷ മന്ത്രി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ക്വാട്ട അനുവദിക്കാറ്. ഇനി ഹജ്ജിന് പോകുന്ന എല്ലാവരും ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയുമാണ് യാത്രയാകുക. ഇന്ത്യയില്‍ വിഐപി സംസ്‌കാരം അവസാനിപ്പിക്കുകയാണെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

പ്രവാസി പുരുഷന്റെ മക്കള്‍ക്ക് സൗദിയില്‍ പൗരത്വം കിട്ടും; പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി ഭരണകൂടംപ്രവാസി പുരുഷന്റെ മക്കള്‍ക്ക് സൗദിയില്‍ പൗരത്വം കിട്ടും; പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി ഭരണകൂടം

രാഷ്ട്രപതിയുടെ ക്വാട്ടയില്‍ 100 പേര്‍ക്കാണ് വിപിഐ പരിഗണനയില്‍ ഹജ്ജിന് അവസരമുള്ളത്. ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ക്വാട്ടയില്‍ 75 പേര്‍ക്ക് വീതം ഹജ്ജിന് പോകാം. ഹജ്ജ് കമ്മിറ്റി മുഖേന 200 സീറ്റുകളാണുള്ളത്. ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ ഫോറം വൈകാതെ വിതരണം ചെയ്യും. ഫോറം പരസ്യപ്പെടുത്തിയാല്‍ പൂരിപ്പിച്ച്, ഫോട്ടോ അപ്ലോഡ് ചെയ്ത്, രേഖകള്‍ കൂടെ വയ്ക്കണം. നിശ്ചിത ഫീസ് അടയ്‌ക്കേണ്ടി വരും. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അപേക്ഷ സമര്‍പ്പിക്കാം.

രാഖി സാവന്ത് ഫാത്തിമ; ഇസ്ലാം സ്വീകരിച്ച് താരം... ആദില്‍ ഖാനുമായുള്ള വിവാഹ ചിത്രങ്ങള്‍ പുറത്ത്രാഖി സാവന്ത് ഫാത്തിമ; ഇസ്ലാം സ്വീകരിച്ച് താരം... ആദില്‍ ഖാനുമായുള്ള വിവാഹ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം ഹജ്ജിന് യാതൊരു നിയന്ത്രണങ്ങളുമുണ്ടാകില്ലെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. കൊവിഡ് കാരണം ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും സൗദി നീക്കി. പ്രായപരിധി നിയന്ത്രണവുമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ ഒടുവില്‍ ഹജ്ജ് നടന്നത് 2019ലാണ്. ആ വര്‍ഷം 26 ലക്ഷം പേരാണ് മക്കയില്‍ തീര്‍ഥാടനത്തിന് എത്തിയത്.

ഇന്ത്യയ്ക്ക് വന്‍ ഇളവ് നല്‍കിയാണ് ഇത്തവണ സൗദി ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് 175025 പേര്‍ക്ക് ഈ വര്‍ഷം ഹജ്ജ് ചെയ്യാം. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വലിയ ക്വാട്ട ഇന്ത്യയ്ക്ക് സൗദി അനുവദിക്കുന്നത്. ഇതിന് മുമ്പ് ഏറ്റവും വലിയ ക്വാട്ട ഇന്ത്യയ്ക്ക് അനുവദിച്ചത് 2019ലാണ്. അന്ന് 1.4 ലക്ഷം പേര്‍ക്കായിരുന്നു ഹജ്ജിന് അവസരം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും 5766 പേര്‍ക്കാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

English summary
Haj 2023: India Decides to scrap VIP Haj quota, Minister Smriti Irani response Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X