കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ യുദ്ധവിമാനങ്ങൾക്ക് കരുത്ത് പകരാൻ ഹാമറുകളും; ഉടൻ ഇന്ത്യയിലെത്തും

Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാനായി 5 റാഫേൽ യുദ്ധവിമാനങ്ങൾ ഉടൻ എത്താനിരിക്കെ പുതിയ തിരുമാനവുമായി വ്യോമസേന. അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങളിലും ഹാമര്‍ മിസൈലുകൾ ഘടിപ്പിക്കാനാണ് തിരുമാനം. ഫ്രാൻസിൽ നിന്ന് തന്നെ ഇവ സജ്ജീകരിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സേനയ്ക്ക് നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. 60 മുതല്‍ 70 കിലോമീറ്ററിനകത്ത് ഏത് ലക്ഷ്യസ്ഥാനത്തും എത്തി ചേരാൻ ശേഷിയുളള മിസൈലാണ് ഹാമര്‍. അതിർത്തിയിൽ ചൈനയുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് റാഫേലിനൊപ്പം തന്നെ ഹാമർ മിസൈലുകളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം തിരുമാനിച്ചത്. മിസൈലുകൾക്കായുള്ള ഓർഡർ പ്രോസസ്സ് ചെയ്യുകയാണ്. ഇക്കാര്യം ഫ്രാൻസ് അറിയിച്ചിട്ടുണ്ട്, സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

rafale

Recommended Video

cmsvideo
UAE നിര്‍മിത ആയുധങ്ങള്‍ ആദ്യമായി ഇന്ത്യന്‍ സൈന്യത്തിലേക്ക് | Oneindia Malayalam

ഇന്ത്യൻ വ്യോമസേനയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് ഫ്രഞ്ച് അധികൃതർ മറ്റ് ചില ഉപഭോക്താക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള നിലവിലുള്ള സ്റ്റോക്കിൽ നിന്നും ഹാമർ മിസൈലുകൾ ഇന്ത്യയ്ക്ക് നൽകാൻ തിരുമാനിക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഫ്രഞ്ച് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മിസൈലാണ് ഹാമർ (Highly Agile and Maneuverable Munition Extended Range).കിഴക്കൻ ലഡാക്ക്, പർവതപ്രദേശങ്ങൾ ഉൾപ്പെടെ ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും എത്ര ശക്തമായ ബങ്കറുകളേയും ഷെൽട്ടറുകളേയും തർക്കാൻ ശേഷിയുള്ളവയാണ് ഹാമറുകൾ.

റാഫേൽ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങൾ ജൂലായ് 29തോടെ ഇന്ത്യയിലെത്തുന്നത്.ഓഗസ്റ്റ് 20 ഓടെ വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. നേരത്തേ മെയ് അവസാനത്തോടെ വിമാനങ്ങൾ രാജ്യത്ത് എത്തുമെന്നായിരുന്നു കണക്കിലാക്കിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇരുരാജ്യങ്ങളും തിരുമാനങ്ങൾ മാറ്റുകയായിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റാഫേലുകൾക്കായി 2016 സെപ്റ്റംബറിലാണ് ഇന്ത്യ ഫ്രാൻസുമായി 60,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.

ബിഹാറിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയുടെ കിടിലൻ നീക്കം; എൻഡിഎയ്ക്ക് നിരാശ! ജിതിൻ റാം മഞ്ചിയുടെ മറുപടിബിഹാറിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയുടെ കിടിലൻ നീക്കം; എൻഡിഎയ്ക്ക് നിരാശ! ജിതിൻ റാം മഞ്ചിയുടെ മറുപടി

രാജസ്ഥാനിൽ കൈവിട്ട കളിക്ക് കോൺഗ്രസ്; ഹൈക്കോടതി തുണച്ചില്ലെങ്കിൽ തിരുമാനം ഇങ്ങനെരാജസ്ഥാനിൽ കൈവിട്ട കളിക്ക് കോൺഗ്രസ്; ഹൈക്കോടതി തുണച്ചില്ലെങ്കിൽ തിരുമാനം ഇങ്ങനെ

English summary
Hammers will be set in Rafale air craft; Will be coming to India soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X