കോണ്‍ഗ്രസിന് ഇരുട്ടടി! പ്രബലനായ ജാട്ട് നേതാവും പാര്‍ട്ടിയും ബിജെപിയിലെത്തി! നിര്‍ണായക നീക്കം
രാജസ്ഥാനില്‍ നിര്‍ണായകമാണ് ജാതി വോട്ടുകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ജാതി സമവാക്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയില്ലേങ്കില്‍ സംസ്ഥാനത്തെ പ്രബല കക്ഷികളാണെങ്കില്‍ പോലും കാലിടറുമെന്ന കാര്യത്തില്‍ തര്‍ക്കങ്ങളില്ല. ഇത്തവണ ബിജെപിയെ പുറത്താക്കി അധികാരത്തില്‍ ഏറിയെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാമെന്ന് സ്വപ്നം കണ്ട പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
'രാഗാ ഇഫക്റ്റില്‍' കണ്ണ് മഞ്ഞളിച്ച് എന്‍എസ്എസ്! 'നായര്‍' വോട്ടുകള്‍ യുഡിഎഫിന്?
സംസ്ഥാന പ്രബല ജാതി സമുദായമായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള ഹനുമാന്‍ ബെനിവാലിന്‍റെ രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടി ബിജെപിക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞു.

ജാതി രാഷ്ട്രീയം
സമുദായ പിന്തുണ ഉറപ്പാക്കി മാത്രമേ രാജസ്ഥാനില്‍ ഏത് പാര്‍ട്ടിക്കും മുന്‍പോട്ട് പോകാന്‍ കഴിയൂവെന്നതാണ് അവിടുത്തെ സാഹചര്യം. ജാട്ട്, ഗുജ്ജര്‍, രജപുത്രര്‍, മീണ എന്നിവരാണ് സംസ്ഥാനത്തെ പ്രബലരായ ജാതി വിഭാഗങ്ങള്‍. ജാട്ടുകള്‍ കോണ്‍ഗ്രസിനേയും മുന്നാക്ക വിഭാഗമായ രജപുത്രര്‍ ബിജെപിയേയും പിന്തുണയ്ക്കുന്നതാണ് സാധാരണ പതിവ്.

പ്രതീക്ഷയറ്റു
എന്നാല്‍ ഇത്തവണ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്. പ്രബല വിഭാഗമായ ജാട്ട് വിഭാഗത്തിന്‍റെ നേതാവും രാഷ്ട്രീയ ലോക്തന്ത്രിക്ക് പാര്‍ട്ടി അധ്യക്ഷനായ ഹനുമാന്‍ ബെനിവാല്‍ ബിജെപിയുമായി കൈകോര്‍ത്തു.
ബെനിവാലിനെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്കിടെയാണ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി ബെനിവാല്‍ ബിജെപിയുമായി കൈകോര്‍ത്തത്.

പാലം വലിച്ചു
വ്യാഴാഴ്ച രാവിലെയോടെ ബനിവാല്‍ രാജസ്ഥാനിലെ ബിജെപി ഓഫീസില്‍ എത്തി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.പിന്നാലെ ആര്‍എല്‍എസ്പി രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു. നാഗ്പൂര്‍, ബര്‍മര്‍ എന്നീ സീറ്റുകളാണ് ആര്‍എല്‍പിക്ക് ലഭിച്ചത്.

രണ്ട് സീറ്റ്
നിലവില്‍ ആകെയുള്ള 25 സീറ്റുകളില്‍ 19 എണ്ണത്തില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആര്‍എല്‍പിക്ക് വേണ്ടി രണ്ട് സീറ്റ് ഒഴിച്ചിട്ടിരുന്നു.ജാട്ട് സമുദായത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ബനിവാല്‍.

പുതിയ പാര്‍ട്ടി
ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ബിജെപി വിട്ട ബനിവാല്‍ ആര്‍എല്‍പിക്ക് രൂപം നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ബെനിവാല്‍ ജാട്ട് വോട്ടുകള്‍ പിളര്‍ത്തിയത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായിരുന്നു

മൂന്ന് സീറ്റ് നേടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ ആര്‍എല്‍എസ്പി ജയിച്ചിരുന്നു. ജാട്ട് സമുദായത്തിന്‍റെ പിന്തുണയായിരുന്നു ബെനിവാലിന്‍റെ വിജയത്തിന് പിന്നില്‍. അതേസമയം ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച പിന്നാലെ താന്‍ നാഗ്പൂരില്‍ മത്സരിക്കുമെന്നും ബനിവാല്‍ പ്രഖ്യാപിച്ചു.

ബിജെപിക്ക് വേണ്ടി
ബിജെപിക്ക് വേണ്ടി ശക്തമായ പ്രചരണം നടത്തുമെന്നും ബനിവാല്‍ പറഞ്ഞു. രാജസ്ഥാൻ ജനസംഖ്യയുടെ 15 ശതമാനത്തോളം ജാട്ടുകളാണ്.നേരത്തേ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് ബനിവാലുമായി ചര്‍ച്ച നടത്തിയിരുന്നു.

ഗെഹ്ലോട്ടിന്‍റെ നീക്കം പാളി
എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കം സഖ്യ സാധ്യത തകര്‍ത്തു. ഏഴ് സീറ്റുകളായിരുന്നു ആര്‍എല്‍പി ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ്. ഇതോടെയാണ് സഖ്യസാധ്യത ഇല്ലാതായത്.

കനത്ത ക്ഷീണം
അതേസമയം ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ച സഖ്യം സംബന്ധിച്ചുള്ളതായിരുന്നില്ലെന്ന് ബെനിവാല്‍ പറഞ്ഞു. എല്ലായിടത്തും ബിജെപിക്ക് പിന്തുണ നല്‍കുമെന്നും ബെനിവാല്‍ വ്യക്തമാക്കി. ബെനിവാലിന്‍റെ തിരുമാനം കോണ്‍ഗ്രസിന് കനത്ത ക്ഷീണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

100 സീറ്റുകള്‍
കോണ്‍ഗ്രസ് ആണ് അധികാരത്തില്‍ എങ്കിലും ബിജെപിക്ക് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്.

രണ്ട് ഘട്ടം
2014 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ബിജെപി വന്‍ വിജയമായിരുന്നു സംസ്ഥാനത്ത് നേടിയത്. ആകെയുള്ള 25 ലോക്സഭാ സീറ്റില്‍ മുഴുവന്‍ തൂത്തുവാരിയായിരുന്നു ബിജെപി ജയിച്ചത്. ഏപ്രില്‍ 29 നും മെയ് 6 നുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
രാഹുലിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടിത്തരിച്ച് ബിജെപി! 30 സീറ്റിന് മുകളില്‍ നഷ്ടമാവും
വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ