ഐസിസില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു, വീട്ടിലേക്ക് വിളിച്ച സുഹൃത്ത് പറഞ്ഞത്
കല്യാണ്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് ജിഹാദി പ്രവര്‍ത്തനം നടത്തുന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഇനി ഒരിക്കലും ഇന്ത്യയിലേയ്ക്ക് തിരിച്ച് വരില്ലെന്നും മുംബൈ സ്വദേശിയായ ഫഹദ് ഷെയ്ഖ്. മുംബൈയിലെ കല്യാണില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന നാലംഗ സംഘത്തില്‍ ഒരാളാണ് ഫഹദ്. ഈ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു യുവാവ് തിരിച്ചെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഫഹദ് ഉള്‍പ്പെട്ട സംഘം ഐസിസില്‍ ചേര്‍ന്നത്. ഇറാഖിലേയ്ക്കും സിറിയയിലേയ്ക്കും തീര്‍ത്ഥാടനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ യാത്ര തിരിച്ചത്. ഐസിസില്‍ ചേര്‍ന്നിട്ടും സുഹൃത്തുക്കളുമായും വീട്ടുകാരുമായും ഫോണിലൂടെയും സ്‌കൈപ്പിലൂടെയുമൊക്കെ ഫഹദ് ഇപ്പോഴും ബന്ധം പുലര്‍ത്തുന്നു.

ഫോണ്‍ വിളിയ്ക്കുമ്പോഴെല്ലാം ജിഹാദി പ്രവര്‍ത്തനങ്ങളില്‍ താന്‍ സന്തോവാനാണെന്നാണ ്ഫഹദ് പറയുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥരും ഫഹദിനെ ഫോണില്‍ വിളിച്ചു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിയ്ക്കുന്നില്ലെന്നും താന്‍ ഐസിസിനൊപ്പം നില്‍ക്കുമെന്നും മടങ്ങി വരില്ലെന്നും യുവാവ് ആവര്‍ത്തിച്ചു.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷമീം തന്‍കി കൊല്ലപ്പെട്ടുവെന്നും ഫഹദ് വീട്ടുകാരോട് പറഞ്ഞ്. ഷമീം കൊല്ലപ്പെട്ട സ്ഥലത്തിന്റെ ദൃശ്യങ്ങളും ഇയാള്‍ അയച്ച് കൊടുത്തിരുന്നു. ഫഹദ്, ഷീം തന്‍കി, ആരിഫ് മജീദ്, അമന്‍ താന്‍ഡല്‍ എന്നിവരാണ് ഇറാഖിലേയ്ക്ക് പോയത്. ഇതില്‍ ആരിഫ് മടങ്ങിയെത്തിയിരുന്നു. താന്‍ഡെല്‍ ഒഴികെ മറ്റെല്ലാവരും ഉന്നത വിദ്യാഭ്യാസം ഉള്ളവരും ഉയര്‍ന്ന കുടുംബത്തില്‍ നിന്നുള്ളവരുമാണ്.
തങ്ങള്‍ക്ക് ശുചിമുറി വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള ജോലികളാണ് ഐസിസുകാര്‍ നല്‍കിയരുന്നതെന്ന് ആരിഫ് പറഞ്ഞിരുന്നു. എന്നാല്‍ എന്ത് ജോലിയാണ് താന്‍ ചെയ്യുന്നതെന്ന് ഫഹദ് ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications