കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിശ്രവിവാഹം ചെയ്ത ദമ്പതികളെ ഓള്‍ ഇന്ത്യ റേഡിയോ പുറത്താക്കി!

  • By Muralidharan
Google Oneindia Malayalam News

ധര്‍മപുരി: നിങ്ങള്‍ വായിച്ച തലക്കെട്ട് ശരിയാണ്. പ്രണയവിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് ഓള്‍ ഇന്ത്യ റേഡിയോയിലെ ജോലി പോയത്. അത് പക്ഷേ പ്രണയിച്ച് മിശ്ര വിവാഹം ചെയ്തതിനല്ല എന്ന് മാത്രം. ആകാശവാണിയിലെ സീനിയര്‍ ഉദ്യോഗസ്ഥനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയതിനാണ് റേഡിയോ ജോക്കികളായ ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടത്.

എ ഐ ആറിന്റെ പ്രാദേശിക റേഡിയോ നിലയമായ 102.5 എഫ് എമ്മിലെ പ്രോഗ്രാം എക്‌സിക്യുട്ടീവ് വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് ആകാശവാണിക്ക് അകത്ത് തന്നെ ഒരു അന്വേഷണ കമ്മീഷനും നിലവില്‍ വന്നു. എന്തായാലും ഈ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ തങ്ങളെ അറിയിച്ചില്ല എന്ന പരാതിയുമായി ദമ്പതികള്‍ വീണ്ടും രംഗത്തെത്തി.

sexual-harassment

2004 ല്‍ ചെന്നൈയിലെ എ ഐ ആറിന്റെ റെയിന്‍ബോ എഫ് എമ്മില്‍ ആര്‍ ജെ ആയി ജോലിക്ക് ചേര്‍ന്നതാണ് പരാതിക്കാരിയായ പെണ്‍കുട്ടി. വിവാഹ ശേഷം മധ്യപ്രദേശിലെ ധര്‍മപുരിയിലേക്ക് ഇവര്‍ക്ക് സ്ഥലം മാറ്റം കിട്ടി. തുടക്കം മുതലേ തന്നെ പ്രോഗ്രാം എക്‌സിക്യുട്ടീവ് തന്നോട് മോശമായാണ് പെരുമാറിയിരുന്നത് എന്ന് ഇവര്‍ പറയുന്നു. രാത്രിയില്‍ ഫോണ്‍ വിളിക്കാനും മറ്റും തന്നോട് ആവശ്യപ്പെട്ടിരുന്നു.

കുറ്റാരോപിതനായ പ്രോഗ്രാം എക്‌സിക്യുട്ടീവ് അംഗപരിമിതനാണ്. തനിക്കെതിരായ ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്ന് പരാതിക്കാരിയും ഭര്‍ത്താവും ആരോപിക്കുന്നു. പരാതിയുമായി ആകാശവാണി അഡീഷണല്‍ ഡയറക്ടറെ സമീപിച്ചിരിക്കുകയാണ് ദമ്പതികള്‍ ഇപ്പോള്‍.

English summary
Two Radio Jockeys (RJs), who got married against the wishes of their parents, have been sacked from their jobs. No, they have not been sacked because of their inter-caste marriage, but for their complaint against one senior employee. The couple hurled sexual harassment allegation against one senior employee and were shown the door.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X