പാട്ടീദാര്‍ സംവരണം: നവംബര്‍ ഏഴിനകം വ്യക്തത വരുത്തണം, ഭീഷണി മുഴക്കി ഹര്‍ദിക്, കോണ്‍ഗ്രസ് പെട്ടു

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പാട്ടീദാര്‍ സംവരണം സംബന്ധിച്ച് നവംബര്‍ ഏഴിനുള്ളില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഹര്‍ദിക് പട്ടേല്‍. പാട്ടീദാര്‍ സംവരണം സംബന്ധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നിര്‍ണ്ണായകമായ രണ്ടാം ഘട്ട ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചെന്നൈയില്‍ കനത്ത മഴ, വീണ്ടും വെള്ളപ്പൊക്ക ഭീഷണി, പേടിയോടെ ജനങ്ങള്‍

സംവരണം സംബന്ധിച്ച് പാട്ടീദാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കുന്നത് സംബന്ധിച്ചാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നത്. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാട്ടീദാര്‍ സമുദായത്തിന്‍റെ വോട്ടുകള്‍ ഉറപ്പാക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ആവശ്യമാണ്. അതിനാല്‍ പാട്ടീദാര്‍ വിഷയത്തില്‍ രമ്യതയിലെത്തുകയെന്നത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിയ്ക്കും നിര്‍ണായകമാണ്.

 രണ്ടാംഘട്ട ചര്‍ച്ച

രണ്ടാംഘട്ട ചര്‍ച്ച


പാട്ടീദാര്‍ സംവരണം സംബന്ധിച്ച് സമുദായത്തിനുള്ള ആവശ്യങ്ങളാണ് ഹര്‍ദിക് ഉള്‍പ്പെട്ട സംഘം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഭാരത് സോളങ്കി, അര്‍ജുന്‍ മൊഡ് വാഡിയ, സിദ്ധാര്‍ത്ഥ് പട്ടേല്‍ എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഹര്‍ദീകിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ പാട്ടീദാര്‍ നേതാക്കളുടെ സംഘവുമായി ചര്‍ച്ച നടത്തിയത്.

 പ്രത്യേക അന്വേഷണം

പ്രത്യേക അന്വേഷണം


ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പാട്ടീദാര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ ആഗസ്ത് 25- 26 തിയ്യതികളിലുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണ്ടമെന്നാണ് ഹര്‍ദികിന്‍റെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ് നേതാക്കളോട് ഉന്നയിച്ച ഒരു ആവശ്യം.

 നഷ്ടപരിഹാരം വേണം

നഷ്ടപരിഹാരം വേണം

പാട്ടീദാര്‍ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 35 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്നും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണ് പാട്ടീദാര്‍ സമുദായത്തിന്‍റെ മറ്റൊരു ആവശ്യം.

 സംവരണം എങ്ങനെ

സംവരണം എങ്ങനെ

പാട്ടീദാര്‍ സമുദായത്തിന് ഏത് തരത്തില്‍ സംവരണം ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും ചര്‍ച്ചയ്ക്കിടെ ഹര്‍ദിക് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കോണ്‍ഗ്രസ് ഏത് തരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നാണ് തങ്ങള്‍ക്കറിയേണ്ടതെന്നും ഹര്‍ദിക് വ്യക്തമാക്കി. സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ ​എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 കണ്ടെങ്കില്‍ വിളിച്ചു പറയും

കണ്ടെങ്കില്‍ വിളിച്ചു പറയും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയും താനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച ഹര്‍ദിക് ഞാന്‍ എപ്പോള്‍ രാഹുലിനെ കാണുന്നുവോ അത് രാജ്യത്തോട് മുഴുവന്‍ വിളിച്ചുപറയുമെന്ന് വ്യക്തമാക്കിയിരുന്നു. ട്വീറ്റിലായിരുന്നു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഹര്‍ദിക് നിഷേധിച്ചത്. അടുത്ത തവണ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകുമെന്നും ഹര്‍ദിക് അവകാശപ്പെട്ടിരുന്നു.

ഉമ്മദ് ഹോട്ടലിലെ ദൃശ്യങ്ങള്‍

ഉമ്മദ് ഹോട്ടലിലെ ദൃശ്യങ്ങള്‍

അഹമ്മദാബാദിലെ ഉമ്മദ് ഹോട്ടലിലെ സിസിടിവി ദ‍ൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ടിവി ചാനലുകളിലും പ്രത്യക്ഷപ്പെട്ടത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലും രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്‍റെ തെളിവായാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. നേരത്തെയുള്ള ദൃശ്യങ്ങളില്‍ ഞായറാഴ്ച ഹോട്ടലിലേയ്ക്ക് കയറുന്നതും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങുന്നതുമാണ് ആദ്യം പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കുറച്ച് സമയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

English summary
A crucial second round of talks took place between Patidar icon Hardik Patel and Gujarat Congress leaders regarding Patidar reservation issue and their other demands.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്