കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാര്‍ദിക് പട്ടേലിന് ആശ്വാസം; ഹൈക്കോടതി ഇളവ് നല്‍കി... ബിജെപി സ്ഥാനാര്‍ഥിയായ പിന്നാലെ

Google Oneindia Malayalam News

ഗാന്ധി നഗര്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാര്‍ദിക് പട്ടേലിന് ആശ്വാസം. പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഗുജറാത്ത് ഹൈക്കോടതി ഇളവ് നല്‍കി. മെഹ്‌സാന ജില്ലയില്‍ പ്രവേശിക്കാന്‍ ഹാര്‍ദിക് പട്ടേലിന് കോടതി അനുമതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ജില്ലയില്‍ അദ്ദേഹത്തിന് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. മെഹ്‌സാനയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുമതി തേടി ഹാര്‍ദിക് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഹാര്‍ദികിന് അനുകൂലമായി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

h

2015ലെ പട്ടേല്‍ സംവരണ സമരത്തിലൂടെയാണ് ഹാര്‍ദിക് ശ്രദ്ധിക്കപ്പെട്ടത്. പട്ടേല്‍ വിഭാഗത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ടായിരുന്നു സമരം. ഗുജറാത്ത് പോലീസ് സമരം അടിച്ചമര്‍ത്തുകയും ഹാര്‍ദികിനെ ജയിലിലടയ്ക്കുകയും ചെയ്തു.

കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ ഹാര്‍ദികിന് കടുത്ത വ്യവസ്ഥകളോടെ കോടതി ജാമ്യം നല്‍കി. മെഹ്‌സാന ജില്ലയില്‍ പ്രവേശിക്കരുത് എന്നായിരുന്നു ഒരു വ്യവസ്ഥ. ഈ ഉപാധിയില്‍ ഇളവ് തേടിയാണ് ഹാര്‍ദിക് ഹൈക്കോടതിയെ സമീപിച്ചത്.

ഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷംഖത്തര്‍ പോലീസ് വരെ മാറിനിന്നു; ദോഹയില്‍ മലയാളികളുടെ ആഹ്ലാദം... ഇത് അപൂര്‍വ നിമിഷം

ജയില്‍ മോചിതനായ ഹാര്‍ദിക് പട്ടേല്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തെ വര്‍ക്കിങ് പ്രസിഡന്റാക്കി കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്തം നല്‍കി. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം പാര്‍ട്ടി വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഗുജറാത്ത്. ഹാര്‍ദിക് പട്ടേല്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. അഹമദാബാദ് ജില്ലയിലെ വിരംഗം മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. ഇതിന് മുന്നോടിയായിട്ടാണ് മെഹ്‌സാനയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍; കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍

പട്ടേല്‍ സമര കേസില്‍ ഹാര്‍ദികിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു ഗുജറാത്ത് കോടതി. 2018 ജൂലൈയിലായിരുന്നു കോടതി വിധി. ഹാര്‍ദികിന്റെ നാല് സഹപ്രവര്‍ത്തകര്‍ക്കും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു. സമരത്തിനിടെ ബിജെപി എംഎല്‍എ ഋഷികേഷ് പട്ടേലിന്റെ ഓഫീസ് തകര്‍ക്കപ്പെട്ടു. ഒരു കാര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ കേസിലായിരുന്നു കോടതി വിധി.

ഇതിനെതിരെ ഹാര്‍ദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി വിധി ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കുകയും ഹാര്‍ദികിന് ജാമ്യം നല്‍കുകയും ചെയ്തു. ഈ വേളയിലാണ് മെഹ്‌സാനയില്‍ കടക്കരുത് എന്ന് ഉപാധിവച്ചത്. ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല.

English summary
Hardik Patel gets relief From Gujarat High Court; He Can Now Enter Mehsana District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X