കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർദിക് പട്ടേൽ കോൺഗ്രസ് വിട്ടത് രാജ്യദ്രോഹ കേസിൽ ജയിൽ ശിക്ഷ ഭയന്ന്; കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; രാജ്യദ്രോഹ കേസുകളില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് ഹർദിക് പട്ടേൽ കോണ്‍ഗ്രസ് വിട്ടതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍. കോൺഗ്രസിനെതിരെ ഹർദിക് നടത്തിയ വിമർശനങ്ങളും രാജിക്കത്തിലെ പരാമർശങ്ങളും ബി ജെ പിയുടെ സ്ക്രിപ്റ്റ് പ്രകാരമാണെന്നും ഠാക്കൂര്‍ ആരോപിച്ചു.

പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അദ്ദേഹത്തെ "സ്റ്റാർ പ്രചാരകൻ" ആക്കുകയും ഹെലികോപ്റ്ററും നൽകുകയും ചെയ്തു. കോൺഗ്രസിലെ ഉയർന്ന പദവിയാണ് അദ്ദേഹത്തിന് നൽകിയത്. എന്നിട്ടും പാർട്ടി ഒന്നും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്, അത് ശരിയല്ല', ഠാക്കൂർ പറഞ്ഞു.

hard-1653050078.jpg -Propertie

' ബി ജെ പി സംസാരിക്കാൻ ആവശ്യപ്പെടുന്നത് മാത്രമാണ് ഇപ്പോൾ ഹർദിക് പട്ടേൽ സംസാരിക്കുന്നത്. കത്തിന്റെ ഭാഷ പോലും ഹർദിക്കിന്റേതല്ല. ബിജെപി ഓഫീസിൽ വച്ചാണ് അദ്ദേഹം രാജിക്കത്ത് തയ്യാറാക്കിയത്',ഠാക്കൂർ ആരോപിച്ചു. കോൺഗ്രസിൽ തുടർന്നാൽ രാജ്യദ്രോഹക്കേസിൽ ജയിലിൽ പോകേണ്ടിവരുമെന്ന് ഹർദിക് ഭയപ്പെട്ടു. ശിക്ഷയിൽ നിന്നും രക്ഷപ്പെടാനാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്നും ഠാക്കൂർ വിമർശിച്ചു.

'പുഴു' ഒളിച്ചുകടത്തുന്നത് ബ്രാഹ്മണ വിരോധം'; ആരോപണവുമായി രാഹുൽ ഈശ്വർ'പുഴു' ഒളിച്ചുകടത്തുന്നത് ബ്രാഹ്മണ വിരോധം'; ആരോപണവുമായി രാഹുൽ ഈശ്വർ

ഹർദികിന്റെ രാജികൊണ്ട് യാതൊരു നഷ്ടവും കോൺഗ്രസിന് സംഭവിച്ചിട്ടില്ലെന്നും ഠാക്കൂർ പറഞ്ഞു. 'മുൻപും പലരും കോൺഗ്രസ് വിട്ടു. എന്നാൽ പാർട്ടിക്ക് ഒന്നും സംഭവിച്ചില്ല. ഇതിനിയും യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. ബർതോളിയിലും സൗരാഷ്ട്രയിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൂടുതൽ റാലികൾ നടത്തും. രാഹുൽ ഗാന്ധിക്കെതിരെ ഉൾപ്പെടെ ഹർദിക് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണ്, അതിൽ യാതൊരു സത്യവുമില്ല, ഠാക്കൂർ പറഞ്ഞു.

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

പട്ടേൽ പ്രക്ഷോഭ നേതാവായ ഹർദിക് പട്ടേൽ 2019 ലായിരുന്നു കോൺഗ്രസിൽ ചേർന്നത്. പിന്നാലെ ഹർദിക്കിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായി നിയോഗിച്ചു. ഈ നിയസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ നീക്കം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹർദിക്കിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു. അന്ന് വലിയ മുന്നേറ്റം നടത്താൻ പാർട്ടിക്ക് സാധിച്ചിരുന്നു. കോൺഗ്രസ് വിട്ട ഹർദിക് ഉടൻ തന്നെ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഹർദിക് നേതൃത്വവുമായി ചർച്ച നടത്തിവരികയാണെന്നും ഈ നിയമസഭ തിരഞ്ഞെടുപ്പിൽ സൗരാഷ്ട്രയിൽ നിന്നും അദ്ദേഹത്തെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കുമെന്നുമാണ് ബി ജെ പി നേതാക്കളുടെ വെളിപ്പെടുത്തൽ.

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

English summary
Hardik Patel leaves Congress fears jail term in treason case; Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X