ഹര്‍ദിക് പ്രവചിച്ചത് സംഭവിച്ചു: ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയം! ട്വിറ്ററില്‍ പ്രതിരോധം!!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ആസൂത്രിത നീക്കം. ഹര്‍ദിക് പട്ടേലിനെതിരെ സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പ്രചരിച്ചിട്ടുള്ളത്. ഒരു സ്ത്രീയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ വീഡിയോയുടെ ആധികാരികത സംബന്ധിച്ചും വീഡിയോയിലുള്ള വ്യക്തികളുടെ ഐഡന്‍റിറ്റി സംബന്ധിച്ചോ സ്ഥിരീകരണമില്ല.


പാട്ടീദാര്‍ സമുദായത്തെ ചാക്കിട്ട് പിടിയ്ക്കാന്‍ രാഹുല്‍: സംവരണം ആയുധമാക്കി കോണ്‍ഗ്രസ്

തിര‍ഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി ബിജെപി തന്‍റെ വ്യാജ സെക്സ് സിഡി പുറത്തിറക്കി തന്‍റെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നായിരുന്നു ഹര്‍ദിക് നേരത്തെ അവകാശപ്പെട്ടത്. ബിജെപി തനിക്കെതിരെ വ്യാജ സെക്സ് സിഡി പുറത്തിറക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തുവിടുമെന്നുമായിരുന്നു പട്ടേലിന്‍റെ അവകാശവാദം.

 ഹര്‍ദികിന്‍റെ ട്വീറ്റ്

ഹര്‍ദികിന്‍റെ ട്വീറ്റ്

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സ്വയം പ്രതിരോധവുമായി പാട്ടീദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ട്വീറ്റില്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ വൃത്തികെട്ട രാഷ്ട്രീയത്തിന്‍രെ തുടക്കമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതുകൊണ്ട് തനിക്ക് ഒരു അപമാനവു​ ഉണ്ടാകില്ലെന്നും ഗുജറാത്തിലെ സ്ത്രീകളെ പ്രതിഛായ തകര്‍ക്കുന്നതിനും കൂടി വേണ്ടിയാണ് നീക്കമെന്നും ഹര്‍ദിക് ട്വീറ്റില്‍ കുറിയ്ക്കുന്നു. വീഡിയോയിലുള്ളത് താനല്ലെന്ന് അവകാശപ്പെടുന്ന ഹര്‍ദിക് ഈ സംഭവത്തെ ഗുജറാത്തിലെ സ്ത്രീകളുടെ ബഹുമതിയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നഷ്ടപ്പെടാതാരിക്കാനാണ് ഹര്‍ദീകിന്‍റെ നീക്കം.

 സെക്സ് സിഡി പുറത്തിറക്കും

സെക്സ് സിഡി പുറത്തിറക്കുംബിജെപി തനിയ്ക്കെതിരെ സെക്സ് സിഡി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ച ഹര്‍ദിക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന നേട്ടത്തെ പ്രതിരോധിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നും കാത്തിരുന്ന് കാണാമെന്നും ഹര്‍ദിക് ചൂണ്ടിക്കാണിച്ചിരുന്നു.

സംവരണം ആവശ്യപ്പെട്ട്

സംവരണം ആവശ്യപ്പെട്ട്


നേരത്തെ 2015ലും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനായ ഹര്‍ദിക് പട്ടേലിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി സെക്സ് സിഡി പുറത്തിറക്കിയിരുന്നു. 2015ല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോഴായിരുന്നു സിഡി പുറത്തിറക്കിയത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കിയ പ്രക്ഷോഭമായിരുന്നു പാട്ടീദാര്‍ സമുദായത്തിന്‍റേത്. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഹര്‍ദികാണെന്ന് വ്യക്തമല്ല.

 കോണ്‍ഗ്രസിന് പരസ്യ പിന്തുണ

കോണ്‍ഗ്രസിന് പരസ്യ പിന്തുണ

ബിജെപിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇത് വര്‍ഗ്ഗസ്വഭാവമാണെന്നമായിരുന്നു എങ്ങനെ അറിയാം എന്ന ചോദ്യത്തിനുള്ള ഹര്‍ദികിന്‍റെ മറുപടി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. സംവരണമാവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭം കൊണ്ട് ബിജെപിയ്ക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ഹര്‍ദിക് രണ്ട് ദിവസം മുമ്പാണ് കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ‍ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഹര്‍ദിക് ബിജെപിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

 ഹര്‍ദിക് താരമായി

ഹര്‍ദിക് താരമായി


2015 ആഗസ്റ്റ് 25ന് ഗുജറാത്തിലെ പാട്ടീദാര്‍ വിഭാഗത്തെ ഒബിസിയ്ക്ക് കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ജോലികളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഹര്‍ദികിനെ ഒരു യുവനേതാവെന്ന രീതിയില്‍ മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗുജറാത്ത് സര്‍ക്കാരിന് സൈന്യത്തെ വിന്യസിക്കേണ്ടിവന്നു. ബിജെപി സര്‍ക്കാരിന്‍റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ച ഒരു പ്രതിഷേധം കൂടിയായിരുന്നു പട്ടേല്‍ പ്രക്ഷോഭം.

 ബിജെപിയ്ക്ക് മറുപടിയില്ല!!

ബിജെപിയ്ക്ക് മറുപടിയില്ല!!

വ്യാജ സെക്സ് സിഡി ഉള്‍പ്പെടെ ബിജെപിയ്ക്കെതിരെ ഹര്‍ദിക് പട്ടേല്‍ നടത്തിയ ആരോപണങ്ങള്‍ സംബന്ധിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഘാനിയാണ് പ്രതികരിക്കാന്‍ വിസമ്മതിച്ചത്.

 ഒബിസി പദവി

ഒബിസി പദവി

കോണ്‍ഗ്രസിനെ പിന്തുണച്ചുവെങ്കിലും പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി അംഗീകരിച്ച 50 ശതമാനം ക്വാട്ട ലഭിക്കണമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പട്ടേല്‍ സമുദായം ഒബിസിക്കുള്ളില്‍ വരില്ലെന്നും പട്ടേലിന്‍റെ താല്‍പ്പര്യം സംവരണമല്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് പട്ടേല്‍ സംഘടനകളുടെ ആരോപണം.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
As Gujarat Assembly elections draws near, politics in the state has also started getting dirtier. The target this time is Hardik Patel, the chief of Patidar Anamat Andolan Samiti (PAAS).

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X