മരണത്തിന് തൊട്ട് മുൻപ് സംസാരിച്ചു.. സുഷമ സ്വരാജ് പോയത് ഒരു വലിയ കടം ബാക്കി വെച്ചെന്ന് ഹരീഷ് സാൽവെ!
ദില്ലി: ഒരു രൂപയുടെ ഒരു വലിയ കടം ബാക്കി വെച്ചാണ് മുന്‍ വിദേശ കാര്യമന്ത്രിയും ബിജെപിയുടെ ജനപ്രിയ മുഖവുമായ സുഷമ സ്വരാജ് വിട പറഞ്ഞിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മുന്തിയ അഭിഭാഷകനായ ഹരീഷ് സാല്വെയ്ക്കാണ് ഒരു രൂപയുടെ കടം ബാക്കി വെച്ച് സുഷമ സ്വരാജ് പോയത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ പാകിസ്താനെതിരെ കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചത് ഹരീഷ് സാല്‍വേ ആയിരുന്നു.
ഒരു രൂപ ഫീസിനാണ് ഹരീഷ് സാല്‍വേ കുല്ഭൂഷണ് ജാദവിന്റെ കേസ് വാദിച്ചത്. മരിക്കുന്നത് ഒരു മണിക്കൂര്‍ മുന്‍പ് ഹരീഷ് സാല്‍വെയെ സുഷമ സ്വരാജ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം ഹരീഷ് സാല്‍വെ തന്നെയാണ് ടൈംസ് നൗവിനോട് വെളിപ്പെടുത്തിയത്.

''രാത്രി ഏകദേശം 8.50നാണ് താന്‍ അവരോട് സംസാരിച്ചത്. അതൊരു വികാരഭരിതമായ സംഭാഷണം ആയിരുന്നു. തന്നെ ചെന്ന് കാണാന്‍ അവര്‍ ആവശ്യപ്പെട്ടു. വിജയിച്ച ആ കേസിന്റെ ഫീസായ ഒരു രൂപ ചെന്ന് വാങ്ങണം എന്നാണ് ആവശ്യപ്പെട്ടത്. തീര്‍ച്ചയായും ആ ഏറെ അമൂല്യമായ ഫീസ് വാങ്ങാന്‍ താന്‍ വരും എന്ന് അവര്‍ക്ക് മറുപടി നല്കി. വൈകിട്ട് 6 മണിക്ക് ചെന്ന് കാണാനായിരുന്നു പറഞ്ഞിരുന്നത്..'' സാല്‍വെ പറയുന്നു.
Recommended Video
എന്നാല്‍ ഹരീഷ് സാല്‍വെക്ക് ഫീസ് നല്കാന് സുഷമ സ്വരാജ് കാത്ത് നിന്നില്ല. കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നും കുല്ഭൂഷണ് ജാദവിന് അനുകൂലമായ വിധി ഇന്ത്യ നേടിയെടുത്തത്. കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ കോടതി തടഞ്ഞു. ഇന്ത്യയ്ക്ക് മഹത്തായ വിജയം എന്നാണ് സുഷമ സ്വരാജ് അന്ന് പ്രതികരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ വെച്ചാണ് സുഷമ സ്വരാജിന്റെ മരണം സംഭവിച്ചത്. 67 വയസ്സായിരുന്നു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?












Click it and Unblock the Notifications