പോളിയോ കാലത്ത് ദില്ലിയുടെ ഹീറോ, കൊവിഡ് കാലത്ത് സീറോ, ഹര്‍ഷവര്‍ധന്റെ പടിയിറക്കത്തിന് കാരണങ്ങള്‍ ഇവ
ദില്ലി: ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ഹര്‍ഷവര്‍ധന്‍ പടിയിറങ്ങുമ്പോള്‍ മോദി സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി വലുതാണ്. ഹര്‍ഷവര്‍ധന് ശരിയാക്കാന്‍ സാധിക്കാത്ത എന്താണ് മറ്റുള്ളവര്‍ക്ക് ആരോഗ്യ മന്ത്രിസ്ഥാനത്ത് ശരിയാക്കാന്‍ പറ്റുക എന്നതാണ് ചോദ്യം. ചാന്ദ്‌നി ചൗക്കില്‍ നിന്ന് പടര്‍ന്ന് വലുതായ മരമായിരുന്നു ഹര്‍ഷവര്‍ധന്‍. ആരോഗ്യ മന്ത്രിസ്ഥാനത്തേക്ക് മോദി സര്‍ക്കാരിന്റെ സ്വാഭാവിക ചോയ്‌സ് കൂടിയായിരുന്നു അത്. അദ്വാനിയുടെ കാലത്ത് രാഷ്ട്രീയത്തില്‍ നിന്നാണ് അദ്ദേഹം വളര്‍ന്നത്. ദില്ലിയിലെ ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷവര്‍ധന്‍ അന്ന് പോളിയോ പ്രതിരോധത്തിനായി നടപ്പാക്കിയ കാര്യങ്ങള്‍ ആഗോള തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്ന് വയസ്സ് വരെയുള്ള പത്ത് ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ പ്രതിരോധത്തിന് അദ്ദേഹം പള്‍സ് പോളിയോ പദ്ധതി കൊണ്ടുവന്നത്. ഇത് ദില്ലിയില്‍ വന്‍ വിജയമായി. അതോടെ ദേശീയ തലത്തില്‍ തന്നെ നടപ്പാക്കി. 88 മില്യണ്‍ കുട്ടികള്‍ക്കാണ് പ്രതിരോധ ശേഷി നേടാനയത്. 2014 മാര്‍ച്ചില്‍ ഇന്ത്യ പോളിയോ മുക്തമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു. ദില്ലിയില്‍ അക്കാലത്ത് ഡോ. ഹര്‍ഷവര്‍ധന്‍ വലിയ ഹീറോയായി മാറുകയും ചെയ്തു. പിന്നീട് ദില്ലിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും അദ്ദേഹം ഉയര്‍ന്ന് വന്നിരുന്നു. 2014ലും 2019ലും ചാന്ദ്‌നി ചൗക്കില്‍ നിന്ന് അദ്ദേഹം വിജയിച്ച് ലോക്‌സഭയിലെത്തുകയായിരുന്നു.
1993ലാണ് ദില്ലി നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ആരോഗ്യ മന്ത്രിയായി നിയമിതനാവുകയും ചെയ്തു. 1996ല്‍ ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ചാന്ദ്‌നി ചൗക്കില്‍ നിന്ന് 1998, 2003, 2008, 2013 തിരഞ്ഞെടുപ്പുകളില്‍ ദില്ലി നിയമസഭയില്‍ എത്തിയിട്ടുണ്ട് അദ്ദേഹം. എന്നാല്‍ ആരോഗ്യ മന്ത്രിസ്ഥാനത്ത് നിന്ന് ഇപ്പോള്‍ അദ്ദേഹം പടിയിറങ്ങുന്നതിന് പല കാരണങ്ങളുമുണ്ട്. നേതൃത്വവുമായി അദ്ദേഹം അകന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഹര്‍ഷ വര്‍ധന്റെ ഇടപെടലുകള്‍. കൊവിഡ് ഉണ്ടായ ശേഷം പലപ്പോഴും അദ്ദേഹത്തെ പൊതുവേദികളില്‍ കണ്ടിട്ടില്ല.
കൊവിഡ് ഏകോപനത്തിലും അദ്ദേഹം പരാജയമായി. കൊവിഡില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട സമയത്തൊക്കെ മന്ത്രിയെ ആരും കണ്ടില്ല. ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിനെ നയിച്ചിരുന്നത് ഹര്‍ഷ വര്‍ധനായിരുന്നു. മോദി ബദലായി വളരുന്നു എന്നായിരുന്നു മറ്റൊരു തോന്നല്‍. വ്യക്തിപരമായ നേട്ടത്തിനായി അദ്ദേഹം തുടങ്ങിയ സണ്‍ഡേ സംവാദ് മോദിയുടെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റുകയും ചെയ്തു. മന്‍കീബാത്തിന് ബദലായിരുന്നു ഇത്. മോദി നീതി ആയോഗ് അംഗമായ വികെ പോളിനെയാണ് കൊവിഡ് കൈകാര്യം ചെയ്യാനായി ഏല്‍പ്പിച്ചത്.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
രണ്ടാം തരംഗത്തില്‍ ഹര്‍ഷ വര്‍ധന്‍ വലിയ വിമര്‍ശനങ്ങളും നേരിട്ടു. ദില്ലിയില്‍ പോലും ആരോഗ്യ മന്ത്രിയുടെ സേവനം കണ്ടിരുന്നില്ല. രോഗികള്‍ ആശുപത്രിയില്‍ മരിച്ച് വീഴുമ്പോള്‍ സഹായത്തിനും പ്രധാനമന്ത്രിയുടെ റിവ്യൂ മീറ്റിംഗിലും ഹര്‍ഷ വര്‍ധന്റെ സാന്നിധ്യം ഒട്ടുമില്ലായിരുന്നു. മോദിയുടെ കണ്ണിലെ കരടാവാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടായിരുന്നു. പക്ഷേ ആരായിരിക്കും ഹര്‍ഷവര്‍ധന്റെ പിന്‍ഗാമി എന്നതാണ് വലിയ പ്രശ്‌നം. ഇന്ത്യ മൂന്നാം തരംഗത്തിന് ഒരുങ്ങി നില്‍ക്കവെ പുതിയ മന്ത്രിക്ക് അതൊരു വെല്ലുവിളിയാവും. ഹര്‍ഷ വര്‍ധന്റെ തന്നെ ഉപദേശവും തേടേണ്ടി വരും.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications