രണ്ട് തവണ കുടെ നിന്ന മണ്ഡലം ചതിച്ചു: കൈതാലില്‍ സുര്‍ജേവാലക്ക് തിരിച്ചടി, പരാജയം 530 വോട്ടുകള്‍ക്ക്
ചണ്ഡിഗഡ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. കൈതാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സുര്‍ജേവാല ബിജെപിയുടെ ലീല റാമിനോടാണ് 530 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. കൈതാലില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട സുര്‍ജേവാല 2004ലും 2014ഉം നടന്ന തിരഞ്ഞെടുപ്പിലാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. കൈതാലിലെ ജനങ്ങളുടെ തീരുമാനം വിനയത്തോടെ സ്വീകരിക്കുന്നുവെന്നാണ് സുര്‍ജേവാല ഫലപ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്.
ബിജെപിയോ കോണ്‍ഗ്രസോ.... ജെജെപിയുടെ നിര്‍ണായക യോഗം നാളെ, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക്
തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി പ്രകടനം വിലയിരുത്തുമെന്നാണ് സുര്‍ജേവാല പ്രതികരിച്ചത്. ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന ഹരിയാണയില്‍ തൂക്കു മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്നാണ്. കോണ്‍ഗ്രസിനോ ബിജെപിക്കോ ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല.
ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിക്കാണ് സംസ്ഥാനത്ത് മുന്‍കൈ. ദുഷ്യന്ത് ചൗട്ടാലയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ബിജെപി ശിരോമണി അകാലിദളിന്റെ പ്രകാശ് സിംഗ് ബാദലിനെയും സമീപിച്ചിട്ടുണ്ട്. ചൗട്ടാല കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതവാണ് ബാദല്‍. അതേസമയം ജെജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസും നടത്തിവരുന്നത്.