കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ കാരണം രാജ്യത്തെ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. കൊറോണയ്ക്ക് മുമ്പുള്ള പ്രതാപം തിരിച്ചുപിടിക്കണമെങ്കില്‍ രാജ്യം കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ ഫാക്ടറികളും മറ്റും പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നു.

ജീവനക്കാര്‍ കൂടുതല്‍ നേരം ജോലി ചെയ്യുക എന്നതാണ് പുതിയ പ്രഖ്യാപനം. ഇതിന് ഇരട്ടി ശമ്പളവും നല്‍കും. മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകുന്നതിന് തടസം നേരിടുന്ന സാഹചര്യത്തിലാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രഖ്യാപനം ഇങ്ങനെ

പ്രഖ്യാപനം ഇങ്ങനെ

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാ വ്യവസായ മേഖലകളും കൂടുതല്‍ നേരം പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. അതുവഴി നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പഴയ രൂപത്തില്‍ പറ്റില്ല

പഴയ രൂപത്തില്‍ പറ്റില്ല

ഗ്രീന്‍ സോണിലെ വ്യവസായ മേഖലകള്‍ക്ക് ഇളവ് ലഭിക്കുമെങ്കിലും പഴയ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. 50 ശതമാനം ജോലിക്കാര്‍ ഹാജരാകണം. ഇവര്‍ എട്ട് മണിക്കൂറിന് പകരം 12 മണിക്കൂര്‍ ജോലി ചെയ്യട്ടേ. എട്ട് മണിക്കൂറിന് ശേഷമുള്ള ജോലിക്ക് ഇരട്ട ശമ്പളവും നല്‍കണമെന്നും ഖട്ടര്‍ പറയുന്നു.

1948ലെ ഫാക്ടറി നിയമം

1948ലെ ഫാക്ടറി നിയമം

സാമൂഹിക അകലം പാലിച്ചു മാത്രമേ വ്യവസായ മേഖലകള്‍ക്ക് പ്രവര്‍ത്തനം അനുവദിക്കൂ. 1948ലെ ഫാക്ടറി നിയമ പ്രകാരം ഓവര്‍ടൈം ജോലി ചെയ്താല്‍ ഇരട്ടി ശമ്പളം നല്‍കണം. ഫാക്ടറികളും കമ്പനികളും വീണ്ടും ശക്തിപ്പെടുത്താന്‍ ഇതു പാലിക്കാമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

രണ്ട് മേഖലകളാക്കി തിരിച്ചു

രണ്ട് മേഖലകളാക്കി തിരിച്ചു

ഹരിയാനയില്‍ സംസ്ഥാനത്തെ രണ്ട് മേഖലകളാക്കി തിരിച്ചാണ് ഖട്ടര്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പത്തില്‍ താഴെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 10 ജില്ലകളെ ഒരു ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. ഇവിടെ കമ്പനികളുടെ പ്രവര്‍ത്തനം നടപ്പാക്കലിന് ജില്ലാതല പദ്ധതി ആവിഷ്‌കരിക്കും. ബാക്കി ഏഴ് ജില്ലകളില്‍ ബ്ലോക്ക് തലത്തില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.

ഇനി പ്രവര്‍ത്തനം ഇങ്ങനെ

ഇനി പ്രവര്‍ത്തനം ഇങ്ങനെ

ഐടി കമ്പനികളില്‍ 33 ശതമാനം ജോലിക്കാരെ വച്ച് പ്രവര്‍ത്തനം ആരംഭിക്കാമെന്ന് ഖട്ടര്‍ പറയുന്നു. മറ്റു വ്യവസായ മേഖലകള്‍ക്ക് 50 ശതമാനം ജോലിക്കാരെയും ഓഫീസില്‍ എത്തിക്കാം. ഗ്രാമീണ മേഖലകളില്‍ എല്ലാ കടകളും തുറക്കാം. നഗരങ്ങളില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടും. ഒറ്റപ്പെട്ട കടകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കും. ഗ്രീന്‍ സോണിലാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും ഖട്ടര്‍ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്ക്

കുടിയേറ്റ തൊഴിലാളികള്‍ക്ക്

ഏപ്രില്‍ 20ന് ശേഷം നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗ്രീന്‍ സോണുകളില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലേക്ക് പോകുന്നതിന് സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി ഖട്ടര്‍ പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങിപ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങി

English summary
Haryana CM says More time Work in industry with double salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X