കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ അടുത്ത വിക്കറ്റ് വീണു; എംഎല്‍എ രാജിവച്ച് ബിജെപിയിലേക്ക്

Google Oneindia Malayalam News

ഛണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി എംഎല്‍എ രാജിവച്ചു. കുല്‍ദീപ് ബിഷ്‌ണോയ് ആണ് രാജിവച്ചത്. നാളെ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭാര്യ രേണുക, ബന്ധു ദുര റാം എന്നിവര്‍ക്കൊപ്പം നിയമസഭാ സ്പീക്കര്‍ ഗിയാന്‍ ഗുപ്തയെ കണ്ടാണ് കുല്‍ദീപ് ബിഷ്‌ണോയ് രാജികത്ത് നല്‍കിയത്. പഞ്ചാബിലും ഹരിനായനയിലുമുള്ള തന്റെ അനുയായികളുടെ അഭ്യര്‍ഥന മാനിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

k

ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അല്ല ഇപ്പോഴുള്ള കോണ്‍ഗ്രസ്. ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യാത്ര. സ്വയം ഇല്ലാതാകുകയാണ് പാര്‍ട്ടി. തെറ്റായ തീരുമാനങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ എടുക്കുന്നതെന്നും കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് കുല്‍ദീപ് ബിഷ്‌ണോയ് സംസാരിച്ചത്. രാജ്യം ഇന്നുവരെ കണ്ടതില്‍ ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം ഏറെ പുരോഗമിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രവര്‍ത്തനം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

അമ്പരപ്പിച്ച് ഖത്തര്‍; ധനം കുന്നുകൂടുന്നു; ലോകത്ത് നാലാം സ്ഥാനം, ആദ്യ രാജ്യം ഏതെന്ന് അറിയണ്ടേ...അമ്പരപ്പിച്ച് ഖത്തര്‍; ധനം കുന്നുകൂടുന്നു; ലോകത്ത് നാലാം സ്ഥാനം, ആദ്യ രാജ്യം ഏതെന്ന് അറിയണ്ടേ...

വ്യാഴാഴ്ച ഡല്‍ഹിയിലെത്തി ബിജെപിയില്‍ അംഗത്വമെടുക്കാനാണ് കുല്‍ദീപ് ബിഷ്‌ണോയിയുടെ തീരുമാനം. ഹരിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയും ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവായിരുന്നു കുല്‍ദീപ് ബിഷ്‌ണോയ്.

രാജിവച്ച ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയെ അദ്ദേഹം വെല്ലുവിളിച്ചു. താന്‍ രാജിവച്ച മണ്ഡലത്തില്‍ മല്‍സരിച്ച് ജയിക്കാന്‍ ഹൂഡയ്ക്ക് സാധിക്കുമോ എന്നായിരുന്നു കുല്‍ദീപ് ബിഷ്‌ണോയിയുടെ വെല്ലുവിളി. നേരത്തെ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു കുല്‍ദീപ്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണ് ചെയ്തത്. മുമ്പ് ബിജെപിയില്‍ നിന്ന് അകന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ഒരു കുടുംബത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാകുന്നില്ലേ എന്നായിരുന്നു കുല്‍ദീപ് ബിഷ്‌ണോയിയുടെ മറുചോദ്യം.

Recommended Video

cmsvideo
കലിപൂണ്ട് മഴ. സ്കൂളുകൾ അടച്ച് പൂട്ടി.നാളെയും അവധി

English summary
Haryana Congress MLA Kuldeep Bishnoi Resigned and To Join BJP on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X