കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീതിന് വേണ്ടി ദാസ്യപ്പണി! മോചനത്തിന് ശ്രമിച്ചര്‍ കുടുങ്ങി, ജോലിയും പോകും!!

രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായിട്ടുള്ളത്.

Google Oneindia Malayalam News

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ശിക്ഷ വിധിച്ചതിന് ശേഷം സിംഗിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തിയ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായത് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ് എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷാ ചുമതല വഹിച്ചിരുന്നവരാണ് മൂവരും.

ഗൂഗിളിന്‍റെ പേയ്മെന്‍റ് ആപ്പ് അടുത്ത ആഴ്ച: പേടിഎമ്മിനും മൊബിക്വിക്കിനും പണി വരുന്നു, എന്താണ് ടെസ്?ഗൂഗിളിന്‍റെ പേയ്മെന്‍റ് ആപ്പ് അടുത്ത ആഴ്ച: പേടിഎമ്മിനും മൊബിക്വിക്കിനും പണി വരുന്നു, എന്താണ് ടെസ്?

പഞ്ച്കുളയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് തുടര്‍ന്ന് കേസന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് ഹരിയാന പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പഞ്ച്കുള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മന്‍ബീര്‍ സിംഗ് വ്യക്തമാക്കി.

 മൂന്ന് പേര്‍ കുടുങ്ങി ഇനി...

മൂന്ന് പേര്‍ കുടുങ്ങി ഇനി...

ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായത് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ് എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ ഗുര്‍മീതിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിനെല്ലാം പുറമേ പഞ്ചാബ് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.

 പോലീസ് കസ്റ്റഡിയില്‍

പോലീസ് കസ്റ്റഡിയില്‍

ആഗസ്റ്റ് 25ന് ഗുര്‍മീത് സിംഗിന് ശിക്ഷ വിധിക്കുമ്പോള്‍ ഔദ്യോഗിക ചുമതലയിലുണ്ടായിരുന്നവരാണ് അറസ്റ്റിലായതെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച ലോക്കല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ‍് ചെയ്ത് മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടയ്ക്കും. നേരത്തെ ഗുര്‍മീതിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിനെല്ലാം പുറമേ പഞ്ചാബ് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായിരുന്നു.

 ഏഞ്ചലിന് ലുക്ക് ഔട്ട് നോട്ടീസ്

ഏഞ്ചലിന് ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണി പ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ഐബി റിപ്പോര്‍ട്ടില്‍

ഐബി റിപ്പോര്‍ട്ടില്‍

ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് ഇൻസാന് വധഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ദേരാ സച്ഛ സൗദയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് ഹണിപ്രീത്. അതു കൊണ്ട് തന്നെ ഗുർമീത് നേരിട്ടല്ലെങ്കിലും അയാളുടെ അനുയായികൾ ഹണിപ്രീതിനെ വകവരുത്താൻ ശ്രമിക്കുമെന്ന് ഐബി റിപ്പോർട്ടിൽ പറയുന്നു.

 വക്താവിനും പങ്ക്

വക്താവിനും പങ്ക്

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

 ഐടി മേധാവി അറസ്റ്റില്‍

ഐടി മേധാവി അറസ്റ്റില്‍

ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ. ഗുർമീതിന്റെ സർസയിലെ ദരേ സച്ചേ സൗദയിലെ ഐടി മേധവി വിനീത് കുമാറാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഗുർമീത് അറസ്റ്റിലായതിനു ശേഷം ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ പോലീസിന്‍റെ വലയില്‍ വീഴുന്നത്. ഇയാളിൽ നിന്ന് ഗുർമീതിനെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ഗുർമീതിന്റെ ഇടപാടുകളെ കുറിച്ചുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇയാളുടെ പക്കലാണ് ഉള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ജയിലില്‍ പാര്‍ക്കാന്‍ മോഹം

ജയിലില്‍ പാര്‍ക്കാന്‍ മോഹം

ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
The Haryana Police today said it has arrested three policemen who allegedly conspired to help Dera Sacha Sauda head Gurmeet Ram Rahim Singh escape after his conviction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X