Haryana Exit Poll: ഹരിയാന കോൺഗ്രസിനൊപ്പം; ബിജെപി പുറത്തേക്കോ?, എക്‌സിറ്റ് പോൾ ഫലം ഇങ്ങനെ
ഹരിയാന തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ഇന്നാണ് ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിച്ചത്. വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ഹരിയാനയിൽ ബി ജെ പിക്ക് 22 - 32 സീറ്റുകൾ വരെയാണ് ടൈംസ് നൗ പ്രവചിക്കുന്നത്.
കോൺഗ്രസിന് 50 - 64 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം, ഐ എൻ എൽ ഡിക്ക് ഒരു സീറ്റും പ്രവചിച്ചിട്ടില്ല. മറ്റ് പാർട്ടികൾക്ക് 2 - 4 സീറ്റുകളാണ് പ്രവചിച്ചത്. ടൈംസ് നൗ സർവേ പ്രകാരം കോൺഗ്രസ് ഹരിയാനയിൽ മുന്നിൽ നിൽക്കുമെന്നാണ് പറയുന്നത്. ബി ജെ പി പുറത്താക്കി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

അതേ സമയം, വൈകുന്നേരം 5 മണി വരെ 61 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് ശക്തമായ പോരാട്ടം. 90 അംഗ നിയമസഭയിലേക്കാണ് പോരാട്ടം. നിലവിൽ ബി ജെ പി ക്ക് 40 അംഗങ്ങളാണ് ഉള്ളത് കോൺഗ്രസിന് 31 അംഗങ്ങളും. ജെ ജെ പിക്ക് 10 സീറ്റുകളാണ്. ആകെ 1031 സ്ഥാനാർത്ഥിളാണ് മത്സരിച്ചത്. 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76. 13 ശതമാനവും 2019 ൽ 67. 92 ശതമാനവുമായിരുന്നു പോളിംഗ്.
കോൺഗ്രസും ബി ജെ പിയും വിജയ പ്രതീക്ഷയിലാണ് ഭരണം വീണ്ടും ഉറപ്പിക്കാമെന്ന പ്രതീക്ഷയാണ് ബി ജെ പിക്ക്. അതേ സമയം അധികാരത്തിൽ നിന്നും ബി ജെ പിയെ പുറന്തള്ളി വിജയത്തിലെത്താമെന്നാണ് കോൺഗ്രസ് കരുതുന്നത്. കോൺഗ്രസ് എത്തുകയാണെന്നും ബി ജിെ പി പോവുകയാണെന്നും വോട്ടെടുപ്പ് നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ഗാർഹി സാംപ്ള കിലോയ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഭൂപീന്ദർ സിംഗ് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിന് ചില മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാലും അധികാരത്തിൽ എത്താൻ കഴിയില്ല എന്നാണ് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു പറഞ്ഞത്.
70 വർഷമായി കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും റിജുജു. പറഞ്ഞു. എക്സിറ്റ് പോളുകൾ കോൺഗ്രസിന് അലൂകലമാകുമ്പോൾ ഹാട്രിക് വിജയമെന്ന സ്വപ്നം ബി ജെ പി അകലേയ്ക്ക് പോവുകയാണ്.












Click it and Unblock the Notifications