കാനഡ വിസ വരാൻ വൈകിയതില്‍ മനം നൊന്ത് ആത്മഹത്യ; പിറ്റേന്ന് വിസയെത്തി, ദാരുണം...
കുരുക്ഷേത്ര : കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകിയതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. എന്നാല്‍ വികേഷ് ആത്മഹത്യ ചെയ്ത് പിറ്റേന്ന് വീട്ടില്‍ വിസയെത്തി. ഷഹബാദ് സബ് ഡിവിഷനിലെ ഗൂർഖ ഗ്രാമത്തിൽ നിന്നുള്ള വികേഷ് സൈനി എന്ന ദീപക് ആണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് വികാസിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 23 കാരന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കനാലിൽ നിന്ന് കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ ലഭിച്ചിട്ടില്ലാത്തതിനാൽ മനംനൊന്ത് ജൻസ ടൗണിനടുത്തുള്ള കനാലിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വികേഷ് കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ബന്ധു പറഞ്ഞു. അച്ഛന് സർക്കാർ ജോലിയാണെന്നാണ് വിവരം. അപേക്ഷിച്ച് ആറുമാസം കഴിഞ്ഞിട്ടും വിസ എത്താതിരുന്നതാണ് യുവാവിന്റെ മാനസിക സംഘര്‍ഷത്തിന് കാരണം. ഇതിനിടയില്‍ കൂടെ അപേക്ഷിച്ചിരുന്നവരുടെ വിസ എത്തിയത് വികേഷിനെ കൂടുതല്‍ തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ബുധനാഴ്ചയാണ് വികേഷ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. രാത്രി ആയിട്ടും മടങ്ങി വരാതെ ആയതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് അന്വേണം നടത്തിയില്ലെങ്കിലും വികേഷിനെ കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കി അന്വേഷണം വ്യാപകമാക്കിയത്. തുടര്‍ന്ന് കുരുക്ഷേത്ര ജില്ലയിലെ കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications