കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; പ്രതിഷേധം ഫലം കണ്ടു, സൈനികന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ 19കാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്രഗഡ് ജില്ലയിലെ സത്‌നാലിയില്‍ വച്ചാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സൈനികന്‍ പങ്കജിനെയും സുഹൃത്ത് മനീഷിനെയുമാണ് പിടികൂടിയതെന്ന് ഹരിയാന പോലീസ് മേധാവി ബിഎസ് സാന്ധു പറഞ്ഞു.

734731

നേരത്തെ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകുകയും ബലാല്‍സംഗത്തിന് കോപ്പുകൂട്ടുകയും ചെയ്ത നിഷു, സൗകര്യം ഒരുക്കി കൊടുത്ത ഡോക്ടര്‍ എന്നിവരെയാണ് നേരത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. സംഭവം ബിജെപിക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പരാജയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

സപ്തംബര്‍ 12നാണ് കൂട്ടബലാല്‍സംഗം നടന്നത്. കോച്ചിങ് ക്ലാസിന് പുറപ്പെട്ട യുവതി ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പേര്‍ വാഹനത്തില്‍ വന്നതും തട്ടിക്കൊണ്ടുപോയതും. മയക്കുമരുന്ന് കുത്തിവച്ചാണ് പീഡിപ്പിച്ചത്. കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തെത്തിച്ചായിരുന്നു പീഡനം. പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

പോലീസ് നടപടിയെടുത്തില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പിന്നീട് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. അക്രമികള്‍ രക്ഷപ്പെടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാര തുക അവര്‍ തിരിച്ചുനല്‍കി. ഞങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നും കുറ്റവാളികളെ ശിക്ഷിക്കണെന്നും യുവതിയുടെ അമ്മ പറഞ്ഞു. തൊട്ടുപിന്നാലെയാണ് രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
2 Accused, Including Army Man, Arrested In Haryana Student's Gang-Rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X