'വൃത്തികെട്ട' ഗ്രാമത്തിന് പുതിയ പേര്, 14കാരിയുടെ ചങ്കൂറ്റം സമ്മതിക്കണം, ചെയ്തതു കണ്ടില്ലേ ?

  • Written By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: സ്വന്തം നാടിന്റെ പേര് മറ്റു പല സ്ഥലങ്ങളിലും വച്ച് പലരെയും പരിഹാസങ്ങള്‍ക്കു പാത്രമാക്കാറുണ്ട്. എന്നാല്‍ അത് മാറ്റണമെന്നുള്ള ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ചവര്‍ വളരെ അപൂര്‍വ്വമാണ്. ഹരിയാനയിലെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ രംഗത്തുവന്ന് നാടിന്റെ പേരുതന്നെ മാറ്റിയത്.

കുടുംബത്തിലെ ഒരു കുട്ടിയില്‍ നിന്നുണ്ടായ നിരന്തരമുള്ള പരിഹാസമാണ് 14കാരിയായ ഹര്‍പ്രീത് കൗറെന്ന പെണ്‍കുട്ടിയെ ഗ്രാമപ്പേര് മാറ്റാന്‍ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിക്കു കത്തെഴുതിയ ഹര്‍പ്രീത് ഗ്രാമത്തിന്റെ പേര് മാറ്റുകയും ചെയ്തു.

പഴയ ഗ്രാമപ്പേര് ഗന്ദെ

ഹിന്ദിയില്‍ വൃത്തികെട്ട എന്ന് അര്‍ഥം വരുന്ന ഗന്ദെയെന്നായിരുന്നു ഗ്രാമത്തിന്റെ പഴയ പേര്. വൃത്തികെട്ട ഗ്രാമത്തില്‍ താമസിക്കുന്നവരെന്ന് അമ്മായിയുടെ മകന്‍ നിരന്തരം പരിഹസിച്ചിരുന്നതായും ഇതു തന്നെ വിഷമിപ്പിച്ചെന്നും ഹര്‍പ്രീത് പറഞ്ഞു.

ഗ്രാമത്തിന്റെ പുതിയ പേര് അജിത് നഗര്‍

ഹരിയാനയിലെ രത്തിയ ബ്ലോക്കിലുള്ള ഗന്ദെ ഗ്രാമത്തിന്റെ പുതിയ പേര് അജിത് നഗറെന്നാണ്. കുറച്ചു ദിവസങ്ങള്‍ക്കം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

27 വര്‍ഷം സാധിക്കാത്തത് ഇപ്പോള്‍ നടന്നു

ഗ്രാമവാസികള്‍ കഴിഞ്ഞ 27 വര്‍ഷമായി ശ്രമിക്കുന്നതാണ് ഗന്ദെയെന്ന പേര് മാറ്റണമെന്ന്. എന്നാല്‍ അവര്‍ക്കു കഴിയാതിരുന്നത് വെറുമൊരു 14കാരിക്കു സാധിച്ചിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാതാപിതാക്കളുടെ ഉപദേശം

എന്തൊക്കം പരിഹാസം കേട്ടാലും സഹിച്ച് മുന്നോട്ടുപോവണമെന്നായിരുന്നു ഹര്‍പ്രീതിനു മാതാപിതാക്കള്‍ നല്‍കിയ നിര്‍ദേശം. പ്രതിമാസം 6000 രൂപ മാത്രം വരുമാനമുള്ള കര്‍ഷകകുടുംബമാണ് ഇവരുടേത്.

പ്രധാനമന്ത്രിക്ക് കത്തെഴുതിയത് 2015ല്‍

2015 ഡിസംബറിലാണ് ഹര്‍പ്രീത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രാമപ്പേര് മാറ്റണമെന്ന് അഭ്യര്‍ഥിച്ച് കത്തയച്ചത്. ഗ്രാമപ്പേര് ഇവിടെയുള്ള മുഴുവന്‍ ആഴുകളെയും പരിഹാസത്തിനു പാത്രമാക്കുന്നുവെന്നും അതു മാറ്റാന്‍ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി കത്തില്‍ കുറിച്ചു.

ഹരിയാന സര്‍ക്കാരിന് നിര്‍ദേശം

ഗന്ദെ ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനു വേണ്ടി എത്രയും വേഗം നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഹരിയാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Ganda village under Ratia block in Haryana’s Fatehabad district will soon be renamed Ajit Nagar. The move comes after a Haryana teen from Ganda, Harpreet Kaur Malkat wrote a letter to the PM seeking change of name.
Please Wait while comments are loading...