ഹത്രാസ് കൂട്ട ബലാത്സംഗം: 19കാരിയെ കൊന്നത് അതി ക്രൂരമായി, പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത്
ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊടും പീഡനത്തിനിരയായി കൊല്ലപ്പെട്ട 19കാരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂര കൊലപാതകമാണ് ബലാത്സംഗത്തിന് ശേഷം നടന്നത്. കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ സെര്‍വിക്കല്‍ സ്‌പൈനിന് ഗുരുതരമായ ക്ഷതമേറ്റിറ്റുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പീഡനത്തില്‍ ഗുരുതരമായ പരിക്കേറ്റ പെണ്‍ക്കുട്ടി ദില്ലി എയിംസില്‍ വച്ചാണ് മരിച്ചത്.

അതേസമയം, ഉത്തര്‍ പ്രദേശില്‍ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നില്ലെന്ന് ഉത്തര്‍ പ്രദേശ് പോലീസ് . ഫോറന്‍സിക് പരിശോധന ഫലം ഉദ്ധരിച്ചാണ് ഉത്തര്‍ പ്രദേശ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ ആണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഹത്രാസ് കേസില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെ ഇത്തരമൊരു വാര്‍ത്ത പുതിയ വിവാദങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്.












Click it and Unblock the Notifications