കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീര്‍ത്തി ആസാദിനു പിന്നില്‍ സോണിയ ഗാന്ധിയോ? സസ്‌പെന്‍ഡ് ചെയ്തതെന്തിനെന്ന് കീര്‍ത്തി ആസാദ്‌

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ വിമര്‍ശനവുമായി വീണ്ടും കീര്‍ത്തി ആസാദ് രംഗത്തെത്തി. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്നോവെന്ന ചോദ്യത്തോട് കീര്‍ത്തി ആസാദ് പ്രതികരിച്ചതിങ്ങനെ. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെയോ സോണിയ ഗാന്ധിയോ വലിച്ചിടേണ്ട കാര്യമില്ലെന്നാണ് കീര്‍ത്തി ആസാദ് പറഞ്ഞത്.

ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപി സസ്‌പെന്‍ഡ് ചെയ്തശേഷം കോണ്‍ഗ്രസുകാര്‍ തന്നെ സമീപിച്ചിട്ടില്ല. സോണിയ ഗാന്ധി ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കീര്‍ത്തി ആസാദ് പറയുന്നു.

kirti-azad

അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇതുമായി താന്‍ മുന്നോട്ടു പോകുമെന്നും കീര്‍ത്തി ആസാദ് പറയുന്നു. സ്പീക്കറുടെ അനുമതിയോടെയാണ് താന്‍ ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞ് ബിജെപി തന്നെ സസ്‌പെന്‍ഡ് ചെയ്തത് വേദനാജനകമാണ്. പാര്‍ട്ടി വിരുദ്ധമായി ഇതുവരെ താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. എന്തിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ബിജെപി വ്യക്തമാക്കണമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. വ്യക്തിപരമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടിയാണ് സംസാരിച്ചതെന്നും കീര്‍ത്തി ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Haven't done anything against party, want to expose the corrupt in DDCA says Kirti Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X