കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെജ്രിവാളിന്റെ കണ്ണ് പ്രധാനമന്ത്രിക്കസേരയില്‍'

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആം ആദ്മി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഗാന്ധിയന്‍ അണ്ണ ഹസാരെ രംഗത്ത്. കെജ്രിവാളിന്റെ കണ്ണ് പ്രധാനമന്ത്രിക്കസേരയിലാണെന്ന് ഹസാരെ പരിഹസിച്ചു.

കെജ്രിവാള്‍ ഏറെ മാറിപ്പോയിരിക്കുന്നു. ബംഗ്ലാവ് വേണ്ടെന്ന് പറഞ്ഞ കെജ്രിവാള്‍ പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ അത് സ്വീകരിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ബംഗ്ലാവ് ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഇപ്പോള്‍ പ്രധാനമന്ത്രി ആഗ്രഹവുമായി നടക്കുയാണെ കെജ്രിവാളെന്ന് അണ്ണ ഹസാരെ കുറ്റപ്പെടുത്തി.

Kejriwal, Anna Hazare

കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച ഹസാരെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മമത ബാനര്‍ജിയെ വിസ്വാസമുണ്ടെന്നും അവര്‍ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്നും ഹസാരെ പറഞ്ഞു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് ഹസാരെ രംഗത്ത് വരുന്നത്.

ദേശീയ പ്രാധാന്യമുള്ള 17 വിഷയങ്ങള്‍ സംബന്ധിച്ച തന്റെ കത്തിനോട് പ്രതികിച്ച ഏക വ്യക്തിയാണ് മമത ബാനര്‍ജി. തന്നെ പോലെ രാജ്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന ആളാണ് മമത ബാനര്‍ജിയും. മുഖ്യമന്ത്രിയെന്ന നിലിയല്‍ ഭേദപ്പെട്ട ജീവിതം നയിക്കാന്‍ അവര്‍ക്ക് കഴിയും. ത്യഗാം ചെയ്യാതെ ഇന്ത്യയ്ക്ക് പുരോഗതിയില്ലെന്ന് തിരിച്ചറിഞ്ഞയാളാണ് മമതയെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പോലും അവരെ പിന്തുണയ്ക്കുമെന്നും ഹസാരെ പറഞ്ഞു.

English summary
Anna Hazare: I told Kejriwal to first make Delhi a model state, he is now dreaming of PM House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X