കാണുന്നത് ആശുപത്രിയിൽ വെച്ച്, പച്ചമാംസം ഉരുകുന്ന വേദന അയാളുടെ സന്ദർശനമില്ലാതാക്കി, പ്രണയകഥ ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ഒഡീഷ: പ്രണയാഭ്യർഥന നിരാകരിച്ചതിനെ തുടർന്ന് ആസിഡാക്രമണത്തിന് ഇരയായ ഒഡിഷൻ യുവതിയ്ക്ക് വർഷങ്ങൾക്ക് ശേഷം പ്രണയ വിവാഹം. വർഷങ്ങൾക്കും മുൻപുണ്ടായ ആസിഡ് ആക്രമണത്തിൽ മുടിയും ഇരു കണ്ണുകളും നഷ്ടമായ പ്രമോദിനി റൗളയ്ക്ക് കൂട്ടായത് സരോജ് എന്ന യുവാവാണ് തുണയായിരിക്കുന്നത്.

ആരാണ് പത്മാവദി റാണി, ചിത്രത്തെ ബിജെപി എതിർക്കുന്നതിനുള്ള പ്രധാന കാരണം ഇതൊക്കെ

വർഷങ്ങൾക്ക് മുൻപ് സ്കൂൾ വിട്ട് വിട്ടിലേയ്ക്ക് വരുകയായിരുന്ന 15 കാരി പ്രമോദിനിയോട് 28 കാരനായ അർധ സൈനികൻ പ്രണയാഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ ഇത് സരോജിനി നിരസിക്കുകയാണ് ചെയ്തത്. തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിൽ 28 കാരൻ തന്റെ കൈവശമുണ്ടായിരുന്ന വീര്യമേറിയ ആസിഡ് പെൺകുട്ടിയുടെ ശരീരത്തിലേയ്ക്ക് ഒഴിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മുഖവും ഇരു കണ്ണുകളും നഷ്ടപ്പെട്ടിരുന്നു.

10 വർഷമായി കുട്ടിയുടെ കുടുംബത്തിനൊപ്പം, 16കാരിയെ ചുംബിച്ചിട്ടില്ല, സംഭവത്തെപ്പറ്റി ഡ്രൈവറുടെ മൊഴി

ആദ്യമായി കണ്ടത് ആശുപത്രി കിടക്കയിൽ

ആദ്യമായി കണ്ടത് ആശുപത്രി കിടക്കയിൽ

സരോജും പ്രമോദിനിയും ആദ്യമായി കണ്ടത് ആശുപത്രിയിൽ വെച്ചായിരുന്നു. ആസിഡ് ആക്രമണത്തിൽ കാലിലുണ്ടായ വ്രണത്തിന് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കുമ്പോഴാണ് സരോജിനിയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സുഹൃത്തായ നെഴ്സിനെ കാണാനായി സ്ത്രീകളുടെ വാർഡിലെത്തിയ സരോജ് പ്രമോദിനിയുടെ അമ്മയുടെ കരച്ചിൽ കേട്ടാണ് അവളുടെ ബെഡിനു സമീപമെത്തുന്നത്.

നിത്യസന്ദർശകൻ

നിത്യസന്ദർശകൻ

തന്റെ മകൾക്ക് സംഭവിച്ച ദുരവസ്ഥയെ പറ്റി പ്രമോദിനിയുടെ അമ്മ സരോജിനോട് പറഞ്ഞിരുന്നു. കരഞ്ഞു കൊണ്ടിരുന്ന അമ്മയെ ആശ്വസിപ്പിച്ച ശേഷമാണ് അന്ന് അയാൾ അവിടെ നിന്ന് മടങ്ങിയത്. എന്നാൽ പിന്നീടുള്ള നാളുകൾ സരോജ് പ്രമോദിനിയുടെ നിത്യസന്ദർശകനായി.

സംസാരിച്ചത് 15 ദിവസങ്ങൾക്കു ശേഷം

സംസാരിച്ചത് 15 ദിവസങ്ങൾക്കു ശേഷം

നിത്യസന്ദർശകനായിരുന്നുവെങ്കിലും 15 ദിവസങ്ങൾക്കു ശേഷമാണ് ഇവർ തമ്മിൽ സംസാരിച്ചത്. ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇവർ പോലും അറിയാതെ ഇവകരുടെ ബന്ധം മറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു. സരോജിന്റെ സാന്നിധ്യം പ്രമോദിനിയ്ക്ക് ഒരു ആശ്വാസമായി തേന്നി. ശരീരത്തിനും മനസിവുമേറ്റ വേദന മാറാൻ തുടങ്ങി. മനസിന്റെ സന്തോഷം ശരീരത്തിൽ പോസ്റ്റീവായ മാറ്റം കൊണ്ടുവന്നു.

പ്രണയം തുറന്നു പറഞ്ഞു

പ്രണയം തുറന്നു പറഞ്ഞു

2016 ജനുവരി 16 ന് സരോജ് തൻരെ പ്രണയം പ്രമോദിനിയോട് തുറന്നു പറഞ്ഞു. എന്നാൽ ഈ വാക്കു കോൾക്കാൻ പ്രജോദിനിയും ഏറെ ആഗ്രഹിച്ചിരുന്നു. അങ്ങനെ പ്രമോദനി സരോജിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു.

കണ്ണുകളുടെ കാഴ്ച തിരിച്ചു കിട്ടി

കണ്ണുകളുടെ കാഴ്ച തിരിച്ചു കിട്ടി

ആസിഡ് ആക്രമണത്തിൽ കണ്ണുകൾ നഷ്ടപ്പെട്ട പ്രമോദിനിയ്ക്ക് ശസ്ത്രക്രീയയിലൂടെ കണ്ണുകളുടെ കാഴ്ച ശക്തി വീണ്ടെടുത്തു. ആസിഡ് ആക്രമണത്തിനു ശേഷം ആദ്യമായാണ് ആവൾ കണ്ണാടിയിലൂടെ സ്വന്തം രൂപം കാണുന്നത്. ഏറെ ഹൃദയവോദന ഉണ്ടാക്കിയിരുന്നു. കണ്ണാടിയിൽ തന്റെ രൂപം കണ്ട് അന്ന് അവൾ ഒരുപാട് കരഞ്ഞിരുന്നു.. അന്നാണ് സരോജിന് പ്രജോദിനിയോടുള്ള പ്രണയത്തിന്റെ തീവ്രത മനസിലായത്.

വീട്ടുകാരുടെ പൂർമണ്ണ പിന്തുണ

വീട്ടുകാരുടെ പൂർമണ്ണ പിന്തുണ

സരോജിന്റേയും പ്രമോദിനിയുടേയും പ്രണയത്തിന് വീട്ടുകാരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. ഇരുവരുടേയും പ്രണയത്തിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചതോടെ ഇരുവരും ഒന്നായി. എന്നാൽ തനിയ്ക്ക് ഈ അവസ്ഥ നൽകിയ ആൾ ഇന്നും സമൂഹത്തിൽ മാന്യനായി ജീവിക്കുകയാണ്. ആയാളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ലെന്നും അതിന്റെ സങ്കടം തനിക്കുണ്ടെന്നും പ്രമോദിനി പറഞ്ഞു.

English summary
An Indian woman who suffered horrific burns to her face and lost her vision when she was doused in acid by a scorned admirer has revealed how she found the love of her life while recovering in her hospital bed.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്