Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് ഷമിക്ക് അവിഹിതം മാത്രമല്ലെന്ന് ഭാര്യ; കൊഞ്ചികുഴയുന്ന ഭര്‍ത്താവ്, വെള്ളം കുടിപ്പിക്കും!!

ഷമിയുടെ അമ്മയും സഹോദരനും മോശമായിട്ടാണ് പെരുമാറിയിരുന്നത്. പുലര്‍ച്ച വരെ തന്നെ പീഡിപ്പിച്ചിട്ടുണ്ട്.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. മുഹമ്മദ് ഷമിക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നായിരുന്നു എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കൊഞ്ചികുഴയുന്ന ഭര്‍ത്താവാണ് തന്റേതെന്ന് അവര്‍ പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമായി പറഞ്ഞു. ഷമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവര്‍ വിശദീകരിക്കുകയും ചെയ്തു. ഷമിയെ വെറുതെ വിടില്ലെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ വിഷയം വന്‍ ചര്‍ച്ചയായിരിക്കുകയാണ്.....

ഷമി മാത്രമല്ല

ഷമി മാത്രമല്ല

മുഹമ്മദ് ഷമി തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും നിരവധി സ്ത്രീകളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമി മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരനും മാതാവും പീഡിപ്പിക്കാറുണ്ടെവന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാര്യയായി കണ്ടില്ല

ഭാര്യയായി കണ്ടില്ല

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ഷമി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹസിന്‍ ജഹാന്‍ വീണ്ടും മാധ്യമങ്ങളെ കണ്ടത്. ഷമിക്ക് വേണ്ടതെല്ലാം ഞാന്‍ ചെയ്യാറുണ്ട്. അയാള്‍ എന്നെ ഭാര്യയായിട്ടല്ല കണ്ടിരുന്നതെന്നും അവര്‍ എഎന്‍ഐയോട് പ്രതികരിച്ചു.

കോടതി കയറ്റും

കോടതി കയറ്റും

ക്രൂരമായിട്ടാണ് പീഡിപ്പിച്ചിരുന്നത്. കൊഞ്ചിക്കുഴയുന്ന വ്യക്തിയായിരുന്നു ഷമി. എന്നെ പീഡിപ്പിച്ചതിന് ഞാന്‍ കണക്ക് ചോദിക്കും. കോടതി കയറ്റുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

വിവാഹ മോചനം നടത്തില്ല

വിവാഹ മോചനം നടത്തില്ല

ഷമിക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. ഷമിയെ ഞാന്‍ വിടില്ല. എന്നു കരുതി വിവാഹ മോചനം നടത്താനും തയ്യാറല്ല. അവസാന ശ്വാസം വരെ വിവാഹ മോചനം നടത്തില്ലെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കി.

രഹസ്യചാറ്റുകള്‍

രഹസ്യചാറ്റുകള്‍

ഷമിക്ക് നിരവധി യുവതികളുമായി അവിഹിത ബന്ധമുണ്ടെന്നാണ് ഭാര്യ ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകളും അവര്‍ പുറത്തുവിട്ടിരുന്നു. ഭര്‍ത്താവിന്റെ രഹസ്യചാറ്റുകളും അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കരിയര്‍ നശിപ്പിക്കുന്നു

കരിയര്‍ നശിപ്പിക്കുന്നു

എന്നാല്‍ എല്ലാ നിഷേധിച്ചാണ് ഷമി രംഗത്തെത്തിയത്. കുടുംബവിഷയത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എന്നെ തകര്‍ക്കാനാണ് ശ്രമം. എന്റെ കരിയര്‍ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഷമി പറഞ്ഞു.

പോലീസുമായി സംസാരിച്ചു

പോലീസുമായി സംസാരിച്ചു

ഷമിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് ഭാര്യ വീണ്ടും മാധ്യമങ്ങളെ കണ്ടത്. ജാദവ്പൂര്‍ പോലീസുമായി സംസാരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇനി വിഷയം കോടതിയിലെത്തിക്കുമെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

കൊല്ലാന്‍ നോക്കി

കൊല്ലാന്‍ നോക്കി

സ്ത്രീകള്‍ ഷമിക്ക് അയച്ചുകൊടുത്ത ഫോട്ടോകളും ഭാര്യ പുറത്തുവിട്ടിരുന്നു. ബന്ധമുണ്ടെന്ന് ആരോപിക്കുന്ന യുവതികളുടെ വിവരങ്ങളും ഫോണ്‍ നമ്പറും അവര്‍ പരസ്യപ്പെടുത്തി. തന്നെ ഒരുതവണ കൊല്ലാന്‍ നോക്കിയെന്നും ഭാര്യ ആരോപിച്ചു.

രണ്ടുവര്‍ഷമായി

രണ്ടുവര്‍ഷമായി

ഷമിയുടെ ആഡംബര കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കിട്ടിയെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടി വരുന്നത്. എബിപി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫോണ്‍ തുറന്നു

ഫോണ്‍ തുറന്നു

ഷമിയുടെ ഫോണ്‍ ലോക്ക് ചെയ്തിരുന്നു. നിരവധി പാറ്റേണുകള്‍ മാറിമാറി പരിശോധിച്ചാണ് ഞാന്‍ തുറന്നത്. അപ്പോഴാണ് ഇത്രയും വിവരങ്ങള്‍ തനിക്ക് കിട്ടിയതെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

പുലര്‍ച്ച വരെ

പുലര്‍ച്ച വരെ

ഷമിയുടെ അമ്മയും സഹോദരനും മോശമായിട്ടാണ് പെരുമാറിയിരുന്നത്. പുലര്‍ച്ച വരെ തന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം താന്‍ സഹിക്കുകയായിരുന്നു. എന്നാല്‍ പരസ്ത്രീ ബന്ധമുണ്ടെന്ന് അറിഞ്ഞതിനാല്‍ ഇനി അടങ്ങിയിരിക്കില്ലെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കി.

കോച്ച് പറയുന്നു

കോച്ച് പറയുന്നു

അതേസമയം, ഭാര്യ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ഷമിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയായ ബദറുദ്ദീന്‍ സിദ്ദീഖി പറഞ്ഞു. ഷമിയുടെ ബാല്യകാല കോച്ചാണ് ഇദ്ദേഹം. ഷമിയുടെ കുടുംബത്തെ തനിക്ക് നന്നായി അറിയാമെന്നും സിദ്ദീഖി പറഞ്ഞു.

അവര്‍ തന്നെ തീരുമാനിക്കട്ടെ

അവര്‍ തന്നെ തീരുമാനിക്കട്ടെ

ഷമി നല്ല വ്യക്തിയാണ്. ആളുകള്‍ക്കിടയിലേക്ക് വരാന്‍ പോലും മടിയുള്ളയാളാണ്. കുടുംബത്തിന്റെ പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കട്ടെ. ദക്ഷിണാഫ്രിക്കന്‍ ടൂറിന്റെ വേളയിലാണ് അവസാനമായി ഷമിയുമായി സംസാരിച്ചതെന്നും സിദ്ദീഖി വിശദീകരിച്ചു.

ഷമിയും ഭാര്യയും മകളും

ഷമിയും ഭാര്യയും മകളും

ഉത്തര്‍ പ്രദേശുകാരനാണ് ഷമി. ഇപ്പോള്‍ അദ്ദേഹം കൊല്‍ക്കത്തയിലാണ് കുടുംബത്തോടൊപ്പം താമസം. ഒരു മകളുണ്ട്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി ധര്‍മശാലയിലാണ് ഷമി ഇപ്പോള്‍. ഷമിയെയും ഭാര്യയെയും പറ്റി മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് ഭാര്യയുടെ വസ്ത്രം സംബന്ധിച്ചായിരുന്നു വിവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+