എകെ 47 തോക്കുകൊണ്ട് വെടിവെച്ച് ജവാന്‍ ആത്മഹത്യ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന യുവാവ് എകെ 47 തോക്ക് ഉപയോഗിച്ച് വെടിവെച്ച് ആത്മഹത്യ ചെയ്തു. ദില്ലി ഹൈക്കോടതിക്ക് സമീപമുള്ള ഷെര്‍ഷാ റോഡിലെ ടെറിട്ടോറിയല്‍ ആര്‍മി ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു. സംഭവം. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ സുനീല്‍ പട്ടോലി(34) ആണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുടുംബ പ്രശ്‌നാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. പട്ടോലിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ ബികെ സിങ് പറഞ്ഞു. മറാത്തിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് സൂചിപ്പിക്കുന്നു. പട്ടോലി ദിവസങ്ങളായി വിഷാദത്തിലായിരുന്നെന്നാണ് സുഹൃത്തുക്കളും പറയുന്നത്.

suicide

ആത്മഹത്യാ കുറിപ്പില്‍ സൈനികന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടോലിക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ വെടിയൊച്ചകേട്ട് എത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ദല്‍ഹൗസി റോലിലുള്ള സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം ഒരു മലയാളി സൈനികനും സമാനരീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അര്‍ധസൈനിക വിഭാഗങ്ങളില്‍ ആത്മഹത്യാതോത് വര്‍ധിച്ചുവരുന്നത് നേരത്തെ പരിശോധനാവിഷയമായിരുന്നു.


English summary
Head constable kills self with AK-47 in Delhi, cites family issues in suicide note
Please Wait while comments are loading...