Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂസ്റ്റര്‍ ഡോസായി നല്‍കേണ്ടത് ആദ്യമെടുത്ത വാക്‌സിന്‍ തന്നെയെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ആദ്യം നല്‍കിയ വാക്‌സിന്‍ തന്നെയാണ് മൂന്നാം ഡോസ് ബൂസ്റ്ററായും നല്‍കേണ്ടത്. ഇത് പ്രകാരം കൊവിഷീല്‍ഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ക്ക് ബുസ്റ്ററായി കൊവിഷീല്‍ഡും കൊവാക്‌സിന്‍ ഒന്നും രണ്ടും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി കൊവാക്‌സിനും നല്‍കണം.

ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. വി.കെ. പോളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ വാക്സിനുകളുടെ മിക്സ് ആന്‍ഡ് മാച്ചിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും മിക്സ് ആന്റ് മാച്ച് ചെയ്യുന്നതില്‍ തത്വത്തില്‍ പ്രശ്നമില്ലെന്ന് ഡോ. പോള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

രാജ്യം വാക്‌സിനേഷന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍ ആരംഭിച്ചിരുന്നു. മുന്‍നിര പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

മോഡേണയും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും ഉള്‍പ്പെടെ എട്ട് വാക്സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ മാത്രമേ രാജ്യത്ത് പൊതുവെ ഉപയോഗിച്ചിട്ടുള്ളൂ.

vaccination

രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണും ഗണ്യമായി വര്‍ധിക്കുന്നുണ്ട്. അതേസമയം ഒമിക്രോണ്‍ കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ കിറ്റിന് ഐ.സി.എം.ആര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതുപയോഗിച്ച് നാല് മണിക്കൂറിനുള്ളില്‍ ഫലമറിയാനാകുമെന്നാണ് പറയുന്നത്. ടാറ്റ ഡയഗ്‌നോസിസ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ കിറ്റിന്റെ പേര് ഒമിഷുവര്‍ എന്നാണ്.

അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. പശ്ചിമബംഗാളില്‍ മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമാണ്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച രാജ്യത്ത് 50000 ത്തിലധികം പേര്‍ രോഗം ബാധിച്ചിരുന്നു. 56 ശതമാനത്തോളമാണ് ഒറ്റ ദിവസത്തെ. 2021 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 534 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482,551 ആയി ഉയര്‍ന്നു.

ചൊവ്വാഴ്ച മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചത്. 18,466 കേസുകള്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ള മുംബൈയില്‍ മാത്രം 10,000ലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്.

പശ്ചിമ ബംഗാളില്‍ 9,073, ഡല്‍ഹിയില്‍ 5481, കേരളത്തില്‍ 3640 തമിഴ്നാട്ടില്‍ 2731 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ കണക്ക്. ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തിലും രാജ്യത്ത് വര്‍ധനവ് ഉണ്ട്. ചൊവ്വാഴ്ച വരെ 2135 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

അതേസമയം രാജ്യത്തെ കൊവിഡ് ഐസോലേഷന്‍ പ്രോട്ടോകോളില്‍ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ഹോം ഐസോലേഷന്റെ കാലാവധി ഏഴ് ദിവസമായാണ് കുറച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പനി ഇല്ലെങ്കില്‍ പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നേരത്തെ പത്ത് ദിവസമായിരുന്നു ഐസോലേഷന്‍ കാലാവധി. ഐസോലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ഉറപ്പായതോടെ എല്ലാ സംസ്ഥാനങ്ങളും നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. തമിഴ്‌നാട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണും നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന പരിപാടികളെല്ലാം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും പൊതുപരിപാടികള്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+