Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, രണ്ട് വനിത ഡോക്ടര്‍മാര്‍ക്ക് പരിക്ക്

ഇന്‍ഡോര്‍: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ഊണും ഉറക്കവുമില്ലാതെ കഷ്ടടപ്പെടുകയാണ്. രാവും പകലുമെന്നില്ലാതെ കൊറോണയെ ചെറുക്കുന്നതിന് അവര്‍ പോരാടുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൊറോണ പോസിറ്റീവായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന്റെ സൈനികരാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.

ഇതിനിടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടആരോഗ്യപ്രവര്‍ത്തകരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. പ്രദേശികമായി തടിച്ചുകൂടിയ ജനങ്ങള്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ മര്‍ദ്ദിക്കുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. വിശദാംശങ്ങളിലേക്ക്.

രക്ഷപ്പെടുത്തിയത് പൊലീസെത്തി

രക്ഷപ്പെടുത്തിയത് പൊലീസെത്തി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബുധനാഴ്ചയായിരുന്നു സംഭവം. മേഖലയില്‍ കൊറോണ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് പരിശോധന നടത്താണ്ടി സുരക്ഷ വസ്ത്രങ്ങളിലാണ് ഇവര്‍ ഗ്രാമങ്ങളില്‍ എത്തിയത്. രണ്ട് വനിത ഡോക്ടര്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഘത്തെ പൊലീസ് എത്തിയതിന് ശേഷമാണ് രക്ഷപ്പെടുത്തിയത്. വനിത ഡോക്ടര്‍മാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് റാണിപുര മേഖലയിലും സമാനമായ ആക്രമണം നടന്നിരുന്നു.

കല്ലെറിഞ്ഞും ആക്രമണം

കല്ലെറിഞ്ഞും ആക്രമണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നാട്ടുകാര്‍ കല്ലുകളും മറ്റും എറിഞ്ഞും ആക്രമിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇളം നില നിറത്തിലുള്ള പിപിഇ കിറ്റുകള്‍ ധരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ജീവനും കൊണ്ട് ഓടുന്ന വീഡിയോ ആണത്. 100 കണക്കിന് ആളുകളാണ് വടിയെടുത്തും കല്ലെറിഞ്ഞും ഇവരെ ആക്രമിക്കാന്‍ വന്നത്. മേഖലയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയത്.

ഹോട്ട്‌സ്‌പോട്ട്

ഹോട്ട്‌സ്‌പോട്ട്

മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളില്‍ 76 ശതമാനവും ഇന്‍ഡോറില്‍ നിന്നുമാണ്. താത് പട്ടി ബക്കല്‍ മേഖലയില്‍ നിന്ന് മാത്രം രണ്ട് കൊറോണ കേസുകളാണ് പോസിറ്റീവായത്. സംസ്ഥാനത്തെ രണ്ട് ഹോട്ട് സ്‌പോട്ടുകളും ഇന്‍ഡോറിലാണ്. രോഗം സ്ഥിരീകരിച്ചതോടെ മേഖലയില്‍ 56 കുടുംബങ്ങളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ എത്തിയ സംഘത്തിന് നേരെയാണ് പ്രദേശവാസികള്‍ ആക്രമണം അഴിച്ചുവിട്ടത്.

ഹൈദരാബാദിലും ആക്രമണം

ഹൈദരാബാദിലും ആക്രമണം

കൊറോണ ബാധിച്ച് രോഗി മരിച്ചതോടെ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചതായി പരാതി. ഹൈജരാബാദിലെ ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതാദ്യമല്ല, മുമ്പും ഇത്തരത്തിലുള്ള സംഭവം നടന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 49കാരനാണ് കൊറോണ ബാധിച്ച മരിച്ചത്. ഇദ്ദേഹത്തിന് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഉറപ്പിനായി പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ് ഡോക്ടര്‍മാര്‍.

Recommended Video

cmsvideo
    ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
    ഗുജറാത്തിലും ആക്രമണം

    ഗുജറാത്തിലും ആക്രമണം

    ഗുജറാത്തിലെ സൂററ്റില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം ഉണ്ടായന്നെ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് രോഗികളെ പരിശോധിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഡോക്ടര്‍മാരെ അയല്‍ക്കാരും വീടിന് സമീപത്തുള്ളവരും അപ്പാര്‍ട്ട് മെന്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ടപ്രവര്‍ത്തിക്കുന്ന നഴ്‌സുമാരെ വാടക വീടുകളില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+