അർജുൻ എത്തിയത് ഭാര്യയുടെ ചിതാഭസ്മം പുഴയിലൊഴുക്കാൻ, ദുരന്തമായി മടക്കയാത്ര, കാത്തിരിപ്പിൽ 2 പെൺകുഞ്ഞുങ്ങൾ
അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ 171 വിമാനത്തില്‍ ഇന്നലെ കത്തിയമര്‍ന്നത് നൂറ് കണക്കിന് ജീവനുകള്‍ക്കൊപ്പം അവരുടെ സ്വപ്‌നങ്ങളും പ്രിയപ്പെട്ടവരുടെ പ്രതീക്ഷകളുമൊക്കെയാണ്. ലണ്ടനില്‍ താമസിക്കുന്ന അര്‍ജുന്‍ പട്ടോളിയ നാട്ടിലേക്ക് എത്തിയത് ഭാര്യ ഭാരതിയുടെ ചിതാഭസ്മവും കൊണ്ടായിരുന്നു. ഭാരതിയുടെ അവസാനത്തെ ആഗ്രഹം ആയിരുന്നു തന്റെ ഗ്രാമമായ വാഡിയയിലെ പുഴയില്‍ വേണം ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ എന്നത്.
പ്രിയപ്പെട്ടവളുടെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാന്‍ അര്‍ജുന്‍ നാട്ടിലേക്ക് വിമാനം കയറി. ലണ്ടനിലെ വീട്ടില്‍ 8 വയസ്സും 4 വയസ്സും പ്രായമുളള തന്റെ 2 പെണ്‍കുട്ടികളെ ബന്ധുക്കളെ ഏല്‍പ്പിച്ചാണ് ഭാര്യയുടെ ഓര്‍മ്മകളും പേറി അര്‍ജുന്‍ ഗുജറാത്തിലേക്ക് വന്നത്. എന്നാല്‍ തിരിച്ച് വരവില്ലാത്ത ഒരു യാത്രയാകും അതെന്ന് ആരും കരുതിയില്ല.

Image Credit-Facebook
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാരതി മരണപ്പെട്ടത് എന്ന് അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു. പറക്കമുറ്റാത്ത പ്രായത്തില്‍ ആദ്യം അമ്മയേയും ആ മുറിവിന്റെ വേദന ഉണങ്ങും മുന്‍പ് അച്ഛനേയും നഷ്ടപ്പെട്ടിരിക്കുകയാണ് രണ്ട് പെണ്‍കുട്ടികള്‍ക്ക്.ജൂണ്‍ ആദ്യം വാഡിയയില്‍ ഭാരതിക്കായി ഒരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന് ശേഷം ചില മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അര്‍ജുന്‍ നാട്ടില്‍ തുടര്‍ന്നു. വെള്ളിയാഴ്ച ലണ്ടനിലെ ഗാട്വിക് വിമാനത്താവളത്തിലേക്ക് അഹമ്മദാബാദിലേക്ക് വിമാനം കയറിയ അര്‍ജുന് പക്ഷെ തന്നെ കാത്തിരിക്കുന്ന മക്കളുടെ അരികിലേക്ക് എത്താനായില്ല.
അര്‍ജുന്റെ കുടുംബം ആകസ്മികമായി ഉണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. അര്‍ജുന്റെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അര്‍ജുന്റെ അമ്മയാകട്ടെ നാട്ടില്‍ സൂറത്തിലാണ് താമസിക്കുന്നതെന്നും അയല്‍വാസി പറഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തില്‍ അര്‍ജുനൊപ്പം യാത്രക്കാരും പൈലറ്റുമാര്‍ അടക്കമുളള ജീവനക്കാരുമായി 242 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ 10 പേര്‍ ക്രൂ അംഗങ്ങളും 2 പേര്‍ പൈലറ്റുമാരും ആയിരുന്നു. വിമാനാപകടം തട്ടിയെടുത്തവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. ലണ്ടനില്‍ താമസിക്കുന്ന മകളേയും കുടുംബത്തേയും കാണാനായി പോവുകയായിരുന്നു അദ്ദേഹം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 32 സെക്കന്‍ഡുകള്‍ മാത്രമേ ആയിട്ടുളളൂ വിമാനം തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കാന്‍. 672 അടി മുകളിലേക്ക് പറന്നുയര്‍ന്ന വിമാനം പൊടുന്നനെ നിലംപതിക്കുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.












Click it and Unblock the Notifications