കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

51 ഡിഗ്രിയില്‍ പൊള്ളുന്ന ചൂട്; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന താപനില, രാജസ്ഥാനിലെ ഫലോഡില്‍

Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് അസഹ്യമായിക്കൊണ്ടിരിക്കുകയാണ്. കനത്ത ചൂടിനെ തുടര്‍ന്ന് ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 52 വര്‍ഷത്തിനിടെ അന്തരീക്ഷ താപനില ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏപ്രില്‍ മാസമാണിത്. 43 ഡിഗ്രിയാണ് നിലവിലെ താപനില. 44 ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വം തള്ളാതെ ഉമ തോമസ്; തീരുമാനിക്കേണ്ടത് ഹൈക്കമാന്റ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വം തള്ളാതെ ഉമ തോമസ്; തീരുമാനിക്കേണ്ടത് ഹൈക്കമാന്റ്

ഉത്തരേന്ത്യയിലെ ചൂട് വര്‍ദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് റെക്കോര്‍ഡ് താപനിലയാണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയത്. 51 ഡിഗ്രീയാണ് 2016ല്‍ രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ മരുഭൂമി സംസ്ഥാനമായ ഫലോഡിയിലാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 1956ന് ശേഷം രാജ്യത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു അത്. അതിന് മുമ്പ് ആള്‍വാറിലായിരുന്നു റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. 50.6 ഡിഗ്രി താപനില.

heat

1932 മെയ് 25 ന് നഗരത്തില്‍ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയിരുന്നു, അന്ന് ഉയര്‍ന്ന താപനില 47.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പൊതുവെ ചൂട് 40 വരെ റെക്കോര്‍ഡ് ചെയ്യപ്പെടാറുണ്ടായിരുന്നു. മെയ് മുതല്‍ ജൂണ്‍ മാസങ്ങളിലാണിത്. അതേസമയം, ദില്ലയില്‍ ചില പ്രദേശങ്ങളില്‍ അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാര്‍ച്ചില്‍ മഴ കുറഞ്ഞതാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. സാധാരണ മാര്‍ച്ചില്‍ 15.9 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്.

ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ മെയ് 2 നും മെയ് 4 നും ഇടയില്‍ ചെറിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ചൂട് കൊണ്ട് വലയുന്ന പ്രദേശങ്ങള്‍ക്ക് ഈ മഴ ആശ്വാസമാണ്. ഇതിനിടെ, വര്‍ദ്ധിച്ചുവരുന്ന ചൂടിനും വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്കും ഇടയില്‍, മെട്രോ ട്രെയിനുകളും ആശുപത്രികളും ഉള്‍പ്പെടെ തലസ്ഥാനത്തെ നിര്‍ണായക സേവനങ്ങള്‍ക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ചെയ്യുന്നതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി.

Recommended Video

cmsvideo
വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

English summary
Heat Wave in India: Which Place Holds Highest Temperature in India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X