കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കനക്കുന്നു തമിഴ്‌നാട്ടില്‍ മരണം 48 ആയി

  • By Athul
Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെതുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരണം 48 കവിഞ്ഞു. കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂതുതല്‍ ബാധിച്ചത്. മിക്ക സ്ഥലങ്ങളിലും വീടും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വൈദ്യുതിയും കുടിവെള്ള വിതരണവും നിലച്ചിട്ടുണ്ട്.

ആന്റമാന്‍ നിക്കോബാര്‍ ദ്വീപിന് തെക്കുഭാഗത്തായി രൂപംകൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത ആഴ്ചയോടുകൂടി മാത്രമേ മഴയ്ക്ക് ശമനമുണ്ടാകവുകയുള്ളൂയെന്നും
കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

rain thamilnadu

നവംബര്‍ ഒമ്പതിന് ആരംഭിച്ച കനത്ത മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. ന്യൂനമര്‍ദത്തെതുടര്‍ന്ന് ഉണ്ടായ കനത്ത മഴയിലും കാറ്റിലും കടവൂര്‍ ജില്ലയില്‍ മാത്രം 36 പേര്‍ മരിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിടിഞ്ഞും വൈദ്യുതിയാഘാതം ഏറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്.

കനത്ത മഴയെതുടര്‍ന്ന് സംഭരണശേഷിയുടെ 74 ശതമാനം വെള്ളവും സംസ്ഥാനത്തെ ആണക്കെട്ടുകളിലേക്ക് ഒഴുകി എത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തമിഴ്‌നാട് കണക്കുകള്‍ മറച്ചുവയ്ക്കുന്നതായി ആക്ഷേപമുണ്ട്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണശേഷിക്കടുത്തേക്ക് വെള്ളം ഒഴുകി എത്തുന്നുണ്ട്. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ 130 അടി വെള്ളമുണ്ട്. 152 അടിയിലേക്ക് സംഭരണശേഷി ഉയര്‍ത്താന്‍ ശ്രമിക്കുന്ന തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നത് കഴിഞ്ഞ ദിവസം കുറച്ചിരുന്നു.

English summary
Moderate to heavy rains are expected in Tamil Nadu on Tuesday owing to the deep depression that passed by the state on Monday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X