കനത്ത മഴയിൽ മലയിടിഞ്ഞുവീണു, തലനാരിഴക്ക് ഓടി രക്ഷപ്പെട്ട് ജനങ്ങൾ
ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ കോട്ടി പാലത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍.സലൂണി സബ്ഡിവിഷനിലെ കോട്ടി പാലത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. മണ്ണിടിച്ചിലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മല ഇടിഞ്ഞുവീഴുമ്പോള്‍ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചക്കുന്നുണ്ട്. ഉരുള്‍പൊട്ടലിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ചിലര്‍ വിസില്‍ അടിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. മണ്ണിടിഞ്ഞ് വന്‍തോതിലുള്ള അവശിഷ്ടങ്ങള്‍ റോഡില്‍ വീണതിനെത്തുടര്‍ന്ന് ഭാലേയ്-കോട്ടി റോഡ് തടസ്സപ്പെട്ടു.

ആദ്യം കുന്നില്‍ നിന്ന് ചെറിയ അളവില്‍ അവശിഷ്ടങ്ങള്‍ വീഴാന്‍ തുടങ്ങി, കുറച്ച് സമയത്തിനുള്ളില്‍ കുന്നിന്റെ വലിയൊരു ഭാഗം വിണ്ടുകീറി റോഡിലേക്ക് വീണു. കുന്നിന്റെ ഭാഗം ഇടിഞ്ഞുതാഴ്ന്നപ്പോള്‍ പത്തിലേറെപ്പേര്‍ കോടിപ്പാലത്തിലൂടെ കടന്നുപോകുകയായിരുന്നു ഇടിഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ ആളുകള്‍പാലത്തിന്റെ മറുവശത്തേക്ക് ഓടി.
പാലത്തില്‍ നിന്ന് കുറച്ച് ദൂരത്താണ് അവശിഷ്ടങ്ങള്‍ വീണത്. പാലത്തില്‍ അവശിഷ്ടങ്ങള്‍ വീണിരുന്നെങ്കില്‍ വലിയ അപകടം നടക്കുമായിരുന്നു. അതുവഴി കടന്നുപോകുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്യുമായിരുന്നു.
കഴിഞ്ഞ ദിവസം ചമ്പ ജില്ലയിൽ ബഗ്ഗ അണക്കെട്ടിന് സമീപം ചമ്പ-ഭർമൗർ റോഡിൽ മണ്ണിടിച്ചിലിന്റെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വാഹനങ്ങളുടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. ആറര മണിക്കൂറിന് ശേഷമാണ് റോഡ് ഗതാഗതത്തിന് പുനഃസ്ഥാപിച്ചത്












Click it and Unblock the Notifications