Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം; 15 മരണം, നിരവധിപേർ കുടുങ്ങി കിടക്കുന്നു

ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ 12 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

മുംബൈ: തെക്ക് പടിഞ്ഞാറൻ കാലവർഷം രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും തകർത്ത് പെയ്യുകയാണ്. മുംബൈയിൽ നിർത്താതെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 15 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്നാണ് അപകടം.

Weather

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍

ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ 12 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. വിക്രോളി മേഖലയിലും കെട്ടിടം തകർന്ന് മൂന്ന് പേര്‍ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബി.എം.സി അറിയിച്ചു. ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സെൻ‌ട്രൽ റെയിൽ‌വേയിലെയും വെസ്റ്റേൺ റെയിൽ‌വേയിലെയും സബർ‌ബൻ‌ ട്രെയിൻ‌ സർവീസുകൾ‌ രാത്രിയിൽ‌ കനത്തമഴയെത്തുടർന്ന്‌ ട്രാക്കുകളിൽ‌ വെള്ളം കയറിയതിനെത്തുടർന്ന്‌ നിർത്തിവച്ചതായി റെയിൽ‌വേ അധികൃതർ‌ പറഞ്ഞു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുംബൈയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള എൽബിഎസ് റോഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. ദാദർ, പരേൽ, മാതുങ്ക, കുർള, സിയോൺ, ഭണ്ഡപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ട്രാക്കുകളിലും വെള്ളം കയറി. അടുത്ത അഞ്ച് ദിവസങ്ങളിൽ മുംബൈയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി

Recommended Video

cmsvideo
    കനത്ത മഴയിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം..പമ്പയും മണിമലയാറും കരകവിഞ്ഞു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+